എറണാകുളം: ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാർട്ടിൻ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയതായി പൊലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടു ദിവസം മുൻപ് കാക്കനാടുള്ള ജുവെൽസ് അപ്പാർട്ട്മെന്‍റില്‍ നിന്ന് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സമയവും തിയതിയും വ്യക്തമാവുന്നുണ്ട്.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് മാര്‍ട്ടിന്‍ രക്ഷപ്പെട്ടത്. ജൂൺ എട്ടാം തീയതി വൈകിട്ട് നാല് മണിയോടെയാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് മാർട്ടിൻ ജോസഫ് ബാഗുകളുമായി രക്ഷപ്പെട്ടത്. മാർച്ചിൽ പൊലീസിൽ യുവതി പരാതി നൽകിയിട്ടും മാർട്ടിൻ കൊച്ചിയിൽത്തന്നെ തുടരുകയായിരുന്നു.
എന്നാല്‍ മാർട്ടിൻ ജോസഫിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി മാർട്ടിൻ ജോസഫിന് തൃശ്ശൂരിൽ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുപേരും മാർട്ടിന്‍റെ സുഹൃത്തുക്കളാണ്. മാർട്ടിൻ ജോസഫ് ഉടൻ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
Read More........കൊച്ചി ഫ്ലാറ്റ് പീഡന കേസ്; മൂന്നു പേർ പിടിയിൽ
ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പ്രതി തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും കണ്ണൂർ സ്വദേശിയായ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ പിടിയിലായത്.