ETV Bharat / state

മത്സ്യത്തൊഴിലാളികളുടെ മക്കൾ പൊതുധാരയിലേക്ക് ഉയർന്ന് വരണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ - new academic building

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി

മത്സ്യത്തൊഴിലാളികളുടെ മക്കൾ പൊതുധാരയിലേക്ക് ഉയർന്ന് വരണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി
author img

By

Published : Aug 2, 2019, 11:19 PM IST

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കൾ പൊതുധാരയിലേക്ക് ഉയർന്ന് വരണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിന്‍റെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കടലിന്‍റെ അടിത്തട്ടിലെ അക്ഷയഖനി കണ്ടെത്തുന്നതിന് ഗവേഷണ രംഗത്തേക്ക് കടന്ന് വന്ന് ഫിഷറീസ് യൂണിവേഴ്‌സിറ്റി മികവിന്‍റെ കേന്ദ്രമാക്കി മാറ്റണം. മത്സ്യത്തൊഴിലാളികളുടെ മക്കൾ ഫിഷറീസ് കോഴ്‌സുകൾ പരമാവധി പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ മക്കൾ പൊതുധാരയിലേക്ക് ഉയർന്ന് വരണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

നബാർഡിന്‍റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 420 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയിൽ, 280 ലക്ഷം മുതൽമുടക്കിലാണ് അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം, അഞ്ച് ക്ലാസ് മുറികൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, മൂന്ന് ലാബുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. കൂടാതെ വിഎച്ച്എസ്ഇ വിഭാഗത്തിന് ആവശ്യമായ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ മത്സ്യത്തൊഴിലാളി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ക്ലാസ് റൂമും സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ വഴിയിൽ കളഞ്ഞുകിട്ടിയ 25000 രൂപയും രേഖകളും അടങ്ങുന്ന ബാഗ് പൊലീസിന് കൈമാറിയ പ്ലസ് വൺ വിദ്യാർഥി വി ഡി ദേവാനന്ദനെ മന്ത്രി അനുമോദിച്ചു.

Intro:Body:

മത്സ്യത്തൊഴിലാളികളുടെ മക്കൾ പൊതുധാരയിലേക്ക് ഉയർന്ന് വരണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കടലിന്റെ അടിത്തട്ടിലെ അക്ഷയഖനി കണ്ടെത്തുന്നതിന് ഗവേഷണ രംഗത്തേക്കും കടന്ന് വന്ന് ഫിഷറീസ് യൂണിവേഴ്സിറ്റി മികവിന്റെ കേന്ദ്രമാക്കി മാറ്റണം . മത്സ്യത്തൊഴിലാളികളുടെ മക്കൾ ഫിഷറീസ് കോഴ്സുകൾ പരമാവധി പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പാക്കും .

നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 420 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയിൽ 280 ലക്ഷം മുതൽ മുടക്കിൽ 926.30 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് അക്കാഡമിക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം, 5 ക്ലാസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്കുകൾ, 3 ലാബുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. കൂടാതെ വിഎച്ച്എസ്ഇ വിഭാഗത്തിന് ആവശ്യമായ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ മത്സ്യത്തൊഴിലാളി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ക്ലാസ് റൂമും സ്കൂളിന് അനുവദിച്ചിട്ടുണ്ട്.

ചടങ്ങിൽ വഴിയിൽ കളഞ്ഞുകിട്ടിയ 25000 രൂപയും രേഖകളും അടങ്ങുന്ന ബാഗ് പോലീസിന് കൈമാറിയ ഞാറക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവാനന്ദൻ വി ഡിയെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അനുമോദിച്ചു. വൈപ്പിൻ എംഎൽഎ എസ് ശർമ അധ്യക്ഷത വഹിച്ചു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.