ETV Bharat / state

കോതമംഗലത്ത് ജനകീയ മത്സ്യകൃഷി വിളവെടുപ്പ് - കോതമംഗലം വാർത്തകൾ

ഗ്രാസ് കാർപ്, കട്‌ല, മ്യഗാൾ, രോഹു, പിരാന ഉൾപ്പെടെയുള്ള മത്സ്യവൈവിധ്യങ്ങളാണ് ഇവിടെയുള്ളത്

Fish cultivation kothamangalam  ജനകീയ മത്സ്യകൃഷി വിളവെടുപ്പ്  കോതമംഗലം വാർത്തകൾ  Pisciculture kerala
കോതമംഗലത്ത് ജനകീയ മത്സ്യകൃഷി വിളവെടുപ്പ്
author img

By

Published : Sep 8, 2020, 4:50 AM IST

എറണാകുളം: കോതമംഗലം - ഓവുങ്കല്‍ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. പാലമറ്റത്തിനടുത്ത് പെരിയാർവാലിയുടെ അഞ്ചേക്കർ വരുന്ന സ്ഥലത്താണ് വിളവെടുപ്പ് നടന്നത്. ഓവുങ്കല്‍ പ്രദേശത്തുള്ള 25-ഓളം പേർ ചേർന്നാണ് ഈ മീൻ വളർത്തല്‍ കേന്ദ്രം ആരംഭിച്ചത്. ഭൂതത്താൻകെട്ട് ഡാമിന്‍റെ ഷട്ടർ ഉയർത്തിയാല്‍ ഇവിടെ മീൻ വളർത്തല്‍ തുടരാൻ കഴിയില്ല. ഷട്ടർ താഴ്ത്തി വെള്ളം ഡാമിൽ നിറയുമ്പോൾ അടുത്ത മത്സ്യകൃഷിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഗ്രാസ് കാർപ്, കട്‌ല, മ്യഗാൾ, രോഹു, പിരാന തുടങ്ങി നിരവധിയിനം മീനുകളെ ഇവിടെ വളർത്തുന്നുണ്ട്. വലിയ കോരു വലയുപയോഗിച്ചാണ് മീനുകളെ പിടിക്കുന്നത്. സ്വഭാവിക തീറ്റകൾ നല്‍കിയാണ് ഇവിടെ മത്സ്യങ്ങളെ വളർത്തുന്നത്. വിഷരഹിത മീനുകൾ പ്രദേശവാസികൾക്ക് നല്‍കാൻ കഴിയുമെന്നതാണ് ഈ ജനകീയ മത്സ്യകൃഷിയുടെ പ്രധാനനേട്ടമെന്ന് മത്സ്യകർഷകർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.