ETV Bharat / state

ഓൺലൈൻ റിലീസ്: പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ഫിലിം ചേമ്പർ

നിർമാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നീ മേഖലയിലെ സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ബുധനാഴ്ച കൊച്ചിയിലാണ് ചർച്ച നടത്തുകയെന്നും ഫിലിം ചേമ്പർ അറിയിച്ചു.

author img

By

Published : May 23, 2020, 1:55 PM IST

ഓൺലൈൻ റിലീസ്  ഫിലിം ചേംബർ  നിർമാതാക്കൾ  തീയറ്റർ ഉടമകൾ  സൂഫിയും സുജാതയും  ഫിയോക്ക്  വിജയ് ബാബു  Online Release  Film Chamber  solving issues
ഓൺലൈൻ റിലീസ്: പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ഫിലിം ചേംബർ

എറണാകുളം: ഓൺലൈൻ റിലീസിങ്ങിലെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ഫിലിം ചേമ്പർ. തർക്ക പരിഹാരത്തിനായി സിനിമ മേഖലയിലെ സംഘടനകളെ പങ്കെടുപ്പിച്ച് ചർച്ച നടത്തും. നിർമാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നീ മേഖലയിലെ സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ബുധനാഴ്ച കൊച്ചിയിലാണ് ചർച്ച നടത്തുകയെന്നും ഫിലിം ചേമ്പർ അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് തിയേറ്റർ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ്, സൂഫിയും സുജാതയുമെന്ന ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു തന്റെ ചിത്രം ഓൺലൈൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് ശക്തമായി രംഗത്ത് വന്നിരുന്നു. തുടർന്ന് ഓൺലൈൻ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകുകയും ചെയ്തു. എന്നാൽ വിജയ് ബാബുവിനെ പൂർണ്ണമായും പിന്തുണച്ചും നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ റിലീസ് നിർമാതാക്കൾക്ക് തീരുമാനിക്കാമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. നിർമാണം പൂർത്തിയാക്കിയ സിനിമകളുടെ നിർമാതാക്കളുമായി ചർച്ച നടത്തി ഓൺലൈൻ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കാനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

തങ്ങൾ നൽകിയ കത്തിന് നിർമാതാക്കളുടെ സംഘടന മറുപടി നൽകട്ടെയെന്നാണ് ഫിയോകി നിലപാട്. ഇതിനു ശേഷം വിഷയം ചർച്ച ചെയ്യുമെന്നും ഫിയോക് അറിയിച്ചിരുന്നു. അതേസമയം ഓൺലൈൻ റിലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിർമാതാക്കളും, സംവിധായകരും രംഗത്തെത്തിയിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് സമവായ ചർച്ചകൾക്ക് ഫിലിം ചേമ്പർ മുൻകൈ എടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.