ETV Bharat / state

Fees For ICU And Ventilators : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസിയുവിനും വെന്‍റിലേറ്ററിനും ഏര്‍പ്പെടുത്തിയ ഫീസ് : തീരുമാനം പിൻവലിക്കുന്നു - മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വെൻ്റിലേറ്ററിന് അഞ്ഞൂറുരൂപയും ഐ സി യുവിന് ആയിരം രൂപയും ഈടാക്കാനാണ് ആശുപത്രി വികസന സമിതി തീരുമാനിച്ചിരുന്നത്

Fees for ICU and ventilators has been withdrawn  Fees for ICU and ventilators  Trivandrum Medical College  ഐസിയുവിനും വെന്‍റിലേറ്ററിനും ഫീസ്  decision to levy the fee is withdrawn  ആശുപത്രി വികസന സമിതി  Hospital Development Committee  Human Rights Commission had registered a case  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  fee charged at the mortuary
Fees For ICU And Ventilators
author img

By ETV Bharat Kerala Team

Published : Sep 25, 2023, 11:00 PM IST

തിരുവനന്തപുരം : മെഡിക്കല്‍ കോളജിൽ ഐ സി യു വിന് ചാർജ് ഏര്‍പ്പെടുത്തിയ തീരുമാനം പിൻവലിക്കുന്നു (Fees for ICU and ventilators has been withdrawn). ഐസിയുവിനും വെന്‍റിലേറ്ററിനും ഫീസ് എന്ന ആശുപത്രി വികസന സമിതിയുടെ തീരുമാനമാണ് പിൻവലിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജടക്കം ഇടപെട്ടതിനെ തുടർന്നാണ് നടപടി.

കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തിവച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാപദ്ധതികള്‍ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല. മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതും നിർത്തി. ദിവസേന ഇരുപത് പോസ്റ്റുമോർട്ടം വരെ നടക്കുന്ന സാഹചര്യത്തിലും അത്രയും തന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തുനിന്ന് കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടായതിനാലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ നിസാമുദ്ദീൻ അറിയിച്ചു.

നിരന്തരം പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിയ്ക്കായി അഞ്ച് ഫ്രീസറുകൾ വരെ മാറ്റിവയ്‌ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കിയല്ലാതെ മൃതദേഹം സൂക്ഷിക്കുന്നതിന് കഴിയാതെ വരുന്നതെന്നും സൂപ്രണ്ട് വിശദീകരിച്ചു. ഐ സി യു വിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു (Human Rights Commission had registered a case).

വെൻ്റിലേറ്ററിന് അഞ്ഞൂറ് രൂപയും ഐ സി യുവിന് ആയിരം രൂപയും ഈടാക്കാനാണ് ആശുപത്രി വികസന സമിതി തീരുമാനിച്ചത്. ബിപിഎല്ലുകാര്‍ക്ക് സൗജന്യമായി സേവനം തുടരാനും തീരുമാനിച്ചിരുന്നു. വ്യാപകമായി എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം പിൻവലിക്കുന്നത്.

നഴ്‌സിങ് പഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ : സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 ബി എസ് സി നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി.

ALSO READ: നഴ്‌സിങ് പഠനത്തിന് കൂടുതൽ അവസരങ്ങൾ: സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 സീറ്റുകള്‍ കൂടി

ചരിത്രത്തിലാദ്യമായാണ് ബി എസ് സി നഴ്‌സിങ്ങില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്‌മിഷന്‍ നടക്കും. നഴ്‌സിങ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.