എറണാകുളം: പ്രണയത്തിന്‍റെ പേരിൽ പതിനാലുകാരിയായ വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ക്രൂരമായി മർദിച്ചും കളനാശിനി കുടിപ്പിച്ചുമായിരുന്നു പിതാവ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മർദനമേറ്റും കളനാശിനി ഉള്ളിൽച്ചെന്നും അവശയായ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വിദ്യാർഥിയായ മകൾക്ക് യുവാവുമായുണ്ടായ സ്നേഹത്തെ ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിനിടയാക്കിയത്. പ്രണയം പിതാവ് വിലക്കിയിട്ടും പെൺകുട്ടി തുടർന്നതാണ് ആക്രമണത്തിലേക്ക് പിതാവിനെ നയിച്ചത്.
കമ്പിവടികൊണ്ട് മർദിച്ച ശേഷം കളനാശിനി ബലമായി വായിലേക്കൊഴിച്ച് കൊടുക്കുകയായിരുന്നു. ഇതേ തുടർന്ന് കുഴഞ്ഞു വീണ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം ഇരുമ്പുവടികൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. പ്രതിയായ പിതാവിനെതിരെ വധശ്രമം ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയത്.
ഇൻസ്പെക്‌ടർ എസ്. സനോജ്, എസ്ഐ മാരായ എം.വി അരുൺ ദേവ്, സനിൽ കുമാർ എഎസ്ഐ മാരായ സജിമോൻ, രവിക്കുട്ടൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.പി സനിഷ്, പി.ആർ സുനിൽ, കൊച്ചു ത്രേസ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദുരഭിമാന കൊല: മഹാരാഷ്‌ട്രയില്‍ മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ പിതാവും സഹോദരനും കൂട്ടാളിയും പിടിയില്‍. ഗോവന്ദി സ്വദേശിനിയും ഭര്‍ത്താവായ ഉത്തര്‍പ്രദേശ് സ്വദേശി കരണ്‍ രമേശ് ചന്ദ്രയുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) ഗോവണ്ടിയില്‍ നിന്നും കരണിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മകള്‍ മറ്റൊരു മതസ്ഥനായ കരണിനെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്. ഒക്‌ടോബര്‍ 14 നാണ് ഗോവണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിലേക്ക് പൊലീസ് എത്തിയത്. ഒരു വര്‍ഷം മുമ്പാണ് കരണ്‍ വിവാഹിതനായത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടില്‍ അറിയിച്ചിരുന്നുവെങ്കിലും കുടുംബം അത് നിരസിച്ചു. കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹേംരാജ് രജ്‌പുത്ത് പറഞ്ഞു.
സംഭവത്തിലെ മുഖ്യ പ്രതിയുടെ മകനും കൂട്ടാളിയും പ്രായപൂര്‍ത്തിയാകാത്തവരാണ്. കരണിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയത്തെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ മകളുടെ മൃതദേഹം സൂക്ഷിച്ച സ്ഥലവും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹേംരാജ് രാജ്‌പുത്ത് പറഞ്ഞു.
ALSO READ: ഇതര ജാതിക്കാരനുമായി പ്രണയം; മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്