ETV Bharat / state

Explosion In Jehovah's Witnesses Convention: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനം, ഒരു മരണം, 23 പേർക്ക് പരിക്ക് - യഹോവ സാക്ഷികളുടെ കൺവെൻഷൻ

Kalamassery Blast: കളമശ്ശേരിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന ഹാളിൽ സ്‌ഫോടനം

Jehovah witness convention accident  Kalamassery Blast daeth  Kalamassery Explosion  Explosion In Jehovah witness convention  ernakulam blast  സ്‌ഫോടനം  യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനം  യഹോവ സാക്ഷികളുടെ കൺവെൻഷൻ  കളമശ്ശേരിയിൽ കൺവെൻഷൻ സെന്‍ററിൽ പൊട്ടിത്തെറി
Explosion In Jehovah witness convention
author img

By ETV Bharat Kerala Team

Published : Oct 29, 2023, 10:55 AM IST

Updated : Oct 29, 2023, 12:36 PM IST

കളമശ്ശേരിയിൽ സ്‌ഫോടനം

എറണാകുളം : കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത് (Explosion In Jehovah witness convention). അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 9.40 ഓടെ യഹോവ സാക്ഷികളുടെ പ്രാർഥനയ്‌ക്കിടെയാണ് സ്‌ഫോടനം നടന്നത്.

പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടയാളുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉഗ്ര ശബ്‌ദത്തോടെയാണ് സ്‌ഫോടനം നടന്നത്.

പ്രാർഥനയ്‌ക്കിടെ കൺവെൻഷൻ സെന്‍ററിന്‍റെ മധ്യഭാഗത്താണ് സ്‌ഫോടനം നടന്നത്. ഒന്നിലധികം സ്‌ഫോടനം നടന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.
സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി നടന്നുവരുന്ന യഹോവ സാക്ഷികളുടെ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് അപകടം.

Last Updated : Oct 29, 2023, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.