ETV Bharat / state

വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം - experimental agriculture

കോതമംഗലം സ്വദേശിയായ സരസമ്മ സുധാകരൻ പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്താണ് കരനെൽ കൃഷി പരീക്ഷിച്ചത്.

കരനെൽ കൃഷി കോതമംഗലം കരനെൽ കൃഷി പോത്താനിക്കാട് കൃഷിഭവന്‍ സരസമ്മ സുധാകരൻ experimental agriculture kothamangalam sarasamma
വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം
author img

By

Published : Jan 15, 2020, 3:26 AM IST

എറണാകുളം: കോതമംഗലത്തെ പോത്താനിക്കാട് സ്വദേശിനിയായ വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ മേൽനോട്ടത്തിലാണ് വീട്ടമ്മയായ സരസമ്മ സുധാകരൻ പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്ത് കരനെൽ കൃഷി പരീക്ഷിച്ചത്. സ്ഥിരമായി പാട്ടത്തിന് സ്ഥലമെടുത്ത് വിവിധ കൃഷികൾ നടത്തുന്ന സരസമ്മ ആദ്യമായാണ് കരനെൽ കൃഷി പരീക്ഷിക്കുന്നത്.

വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം

ശ്രേയസ് എന്ന നെല്ലിനമാണ് വിതച്ചത്. ആദ്യ പരീക്ഷണം വിജയമായതോടെ കൂടുതൽ സ്ഥലത്ത് കരനെൽ കൃഷി വ്യാപിപ്പിക്കാനാണ് സരസമ്മയുടെ തീരുമാനം. കരനെൽ കൃഷിയുടെ വിളവെടുപ്പ് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി എബ്രഹാം ഉദ്ഘാടനം ചെയ്‌തു. ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Intro:Body:കോതമംഗലം - പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുന്ന കോതമംഗലം, പോത്താനിക്കാട് സ്വദേശിനിയായ വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു.

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മേൽനോട്ടത്തിലാണ് വീട്ടമ്മയായ സരസമ്മ സുധാകരൻ അരയേക്കർ സ്ഥലത്ത് കരനെൽകൃഷി പരീക്ഷിച്ചത്. സ്ഥിരമായി പാട്ടത്തിനു സ്ഥലമെടുത്ത് വിവിധ കൃഷികൾ നടത്തിവന്നിരുന്ന സരസമ്മ ആദ്യമായാണ് കരനെൽകൃഷി പരീക്ഷിക്കുന്നത്.

ആദ്യം ഇറക്കിയത് മഴവെള്ളം കൊണ്ടുപോയതിനാൽ വീണ്ടും വിത്തിറക്കേണ്ടി വന്നു. ശ്രേയസ് എന്ന നെല്ലിനമാണ് വിതച്ചത്. ആദ്യ പരീക്ഷണം വിജയമായതോടെ കൂടുതൽ സ്ഥലത്ത് കരനെൽകൃഷി
വ്യാപിപ്പിക്കാനാണ് സരസമ്മയുടെ തീരുമാനം.

ബൈറ്റ് - 1 - സരസമ്മ സുധാകരൻ ( കർഷക )

ഉത്സവാന്തരീക്ഷത്തിൽ നടന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി എബ്രഹം ഉദ്ഘാടനം ചെയ്തു. വിവിധ ജനപ്രതിനിധികൾ ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ,കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ തരിശായി കിടക്കുന്ന, ജലലഭ്യത ഉള്ള കര ഭൂമി കണ്ടെത്തി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. അതിനുവേണ്ടി കർഷകർക്ക് എല്ലാവിധ സഹായവും ചെയ്യുമെന്ന് കൃഷി ഓഫീസർ സൂസൻ ലീ തോമസ് പറഞ്ഞു.

ബൈറ്റ് - 2 - സൂസൻ ലീ തോമസ് (കൃഷി ഓഫീസർ, പോത്താനിക്കാട്)Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.