എറണാകുളം: എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ശക്തി കൂടിയ തരം പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപേക്ഷ കലക്ടര്‍ തള്ളിയിരുന്നു. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ അനുമതി നിഷേധിച്ചത്. 5,7 തീയതികളില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്നും, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി നിഷേധിക്കാന്‍ കലക്ടര്‍ പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര ഭാരവാഹികള്‍ കോടതിയെ സമീപിച്ചതോടെയാണ് ഉപാധികളോടെ അനുമതി നൽകിയത്.