ETV Bharat / state

പി രാജീവിലൂടെ എറണാകുളം തിരിച്ചുപിടിക്കാൻ സിപിഎം - തെരഞ്ഞെടുപ്പ് 2019

1996 ലും 2004 ലും ഇടത് സ്വതന്ത്രർ വിജയം നേടിയെങ്കിലും ഇടതുമുന്നണിക്ക് മണ്ഡലം ബാലികയറാ മലയെന്നാണ് രാഷ്ട്രീയമായ വിലയിരുത്തൽ. വർഷങ്ങൾക്ക് ശേഷമാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ എറണാകുളത്ത് നിന്നും ഒരു സ്ഥാനാർഥി ജനവിധി തേടുന്നത്.

പോരാട്ടം 2019
author img

By

Published : Mar 10, 2019, 7:45 PM IST

പി രാജീവിലൂടെ എറണാകുളം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ സ്വതന്ത്ര സ്ഥാനാർഥികളെ രംഗത്തിറക്കുന്നുവെന്ന വിമർശനത്തിന് മറുപടി കൂടിയാണ് മുൻ ജില്ലാ സെക്രട്ടറിയുടെ സ്ഥാനാർഥിത്വം. വർഷങ്ങൾക്ക് ശേഷമാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ മണ്ഡലത്തിൽ നിന്നും ഇടതുമുന്നണി സ്ഥാനാർഥി ജനവിധി തേടുന്നത്.

കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ എറണാകുളം കോൺഗ്രസിന്‍ റെഉറച്ച മണ്ഡലമാണ്. 1967 ൽ മാത്രമാണ് സിപിഎം ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1996 ലും 2004 ലും ഇടത് സ്വതന്ത്രർ വിജയം നേടിയെങ്കിലും ഇടതുമുന്നണിക്ക് മണ്ഡലം ബാലികയറാ മലയെന്നാണ് രാഷ്ട്രീയമായ വിലയിരുത്തൽ. അതോടൊപ്പം സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർണയിക്കുന്നുവെന്ന വിമർശനം സിപിഎം അണികൾക്കിടയിൽ പോലും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള മുൻ ജില്ലാ സെക്രട്ടറി പി രാജീവിനെ സിപിഎം രംഗത്തിറക്കിയത്. രാജ്യ സഭാംഗമായ വേളയിൽ അദ്ദേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായയും ജാതിമത സംഘടനകളുമായുള്ള നല്ല ബന്ധങ്ങളും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മണ്ഡലവുമായുള്ള ജൈവ ബന്ധം തന്നെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുമെന്നാണ് പി രാജീവിന്‍റെ തന്നെ വിലയിരുത്തൽ.

പോരാട്ടം 2019

സ്ഥാനാർഥി പ്രഖ്യാപനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹം പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനും സർവോപരി കൊച്ചിയിലെ ജനങ്ങൾ ഗുരുസ്ഥാനീയനായി കാണുന്ന എംകെ സാനു മാസ്റ്ററുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പി രാജീവ് തുടക്കം കുറിച്ചത്. സിപിഐ ജില്ലാ സെക്രട്രറി പി രാജു ഉൾപ്പടെയുള്ള പ്രമുഖരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിഭാഗീയതയിൽ നിന്നും ജില്ലയിലെ പാർട്ടിയെ രക്ഷിച്ച സഖാവിനെ വിജയിപ്പിക്കാനുള്ള ആവേശത്തിലാണ് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ. മികച്ച പാർലമെന്‍റേറിയനായി പേരെടുത്ത പി രാജീവ് എറണാകുളം മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് പാർട്ടിനേതൃത്വം കരുതുന്നത്.

മറുഭാഗത്ത് ആറാം തവണയും മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ കെവി തോമസിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വിമർശനം ശക്തമാണ്. കെവി തോമസ് എതിരാളിയായാൽ പി രാജീവിന് വിജയം എളുപ്പമാകും. എന്നാൽ എംഎൽഎ ഹൈബി ഈഡനെ രംഗത്തിറക്കാനും കോൺഗ്രസിൽ ചർച്ചകൾ നടക്കുകയാണ്. ശക്തമായ മത്സരത്തിനാകും എറണാകുളം സാക്ഷ്യം വഹിക്കുക.

Intro:Body:

പി.രാജീവിലൂടെ എറണാകുളം മണ്ഡലം തിരിച്ച് പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സി.പി.എം.

സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്നുവെന്ന, വിമർശനത്തിന് മറുപടി കൂടിയാണ് മുൻ ജില്ലാ സെക്രട്രറിയുടെ സ്ഥാനാർത്ഥിത്വം . വർഷങ്ങൾക്ക് ശേഷമാണ് സി.പി.എം പാർടി ചിഹ്നത്തിൽ മണ്ഡലത്തിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥി ജനവിധി തേടുന്നത്.

VO

കേരളത്തിന്റെ വാണിജ്യ തലസ്ഥാമായ എറണാകുളം കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ്. 1967 ൽ മാത്രമാണ് സി.പി.എം ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1996 ലും2004ലും ഇടതു സ്വതന്ത്രർ വിജയം നേടിയെങ്കിലും ഇടതുമുന്നണിക്ക് മണ്ഡലം ബാലികേറാമലയെന്നാണ് രാഷ്ട്രീയമായ വിലയിരുത്തൽ. അതോടൊപ്പം സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ മാത്രം, മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നുവെന്ന വിമർശനം സി.പി.എം അണികൾക്കിടയിലും പോലും ശക്തമാണ്.ഈയൊരു സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള മുൻ ജില്ലാ സെക്രട്ടറി പി.രാജീവിനെ സി.പി.എം.രംഗത്തിറക്കിയത്. രാജ്യ സഭാംഗമായ വേളയിൽ അദ്ധേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രിയത്തിനതീതമായ ബന്ധങ്ങളും ജാതിമത സംഘടനകളുമായുള്ള നല്ല ബന്ധങ്ങളും തിരെഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പാർടിയുടെ കണക്കുകൂട്ടൽ . മണ്ഡലവുമായുള്ള ജൈവ ബന്ധം തന്നെ തിരെഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുമെന്നാണ് പി.രാജീവിന്റെ തന്നെ വിലയിരുത്തൽ ( ബൈറ്റ് )

സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ അദ്ധേഹം പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനും സർവ്വോപരി കൊച്ചിയിലെ ജനങ്ങൾ ഗുരുസ്ഥാനീയനായി കാണുന്ന എം.കെ.സാനു മാ മാസ്റ്ററുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയാണ് , തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പി.രാജീവ് തുടക്കം കുറിച്ചത്.സി.പി.ഐ ജില്ലാ സെക്രട്രറി പി.രാജു ഉൾപ്പടെയുള്ള പ്രമുഖരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിഭാഗീയതയിൽ നിന്നും ജില്ലയിലെ പാർട്ടിയെ രക്ഷിച്ച സഖാവിനെ വിജയിപ്പിക്കാനുള്ള ആവേശത്തിലാണ് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ. മികച്ച പാർലമെന്റേറിയനായി പേരെടുത്ത പി.രാജീവ് എറണാകുളം മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് പാർടി നേതൃത്വം കരുതുന്നത്. മറുഭാഗത്ത് ആറാം തവണയും മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനെതിരെ കെ.വി.തോമസിനെതിരെ സ്വന്തം പാർടിയിൽ നിന്നു തന്നെ വിമർശനം ശക്തമാണ്. കെ.വി.തോമസ് എതിരാളിയായാൽ പി.രാജീവിന് വിജയം എളുപ്പമാകും.എന്നാൽ യുവ എം.എൽ.എ.ഹൈബി ഈഡനെ രംഗത്തിറക്കാനും കോൺഗ്രസിൽ ചർച്ചകൾ നടക്കുകയാണ്.അങ്ങിനെയെങ്കിൽ ശക്തമായ മത്സരത്തിനാകും എറണാകുളം സാക്ഷ്യം വഹിക്കുക.

പർവീസ്.

Etv Bharat, Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.