ETV Bharat / state

പണം തട്ടിയെടുത്ത മത പണ്ഡിതനും കൂട്ടാളിയും പിടിയിൽ - Money fraud case

പെരുമ്പാവൂർ കണ്ടന്തറ മുൻ മഹല്ല് ഇമാമായിരുന്ന പെഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴി അസ്‌ലം മൗലവി (50) കാഞ്ഞിരപ്പിള്ളി പാലക്കൽ ബിജിലി (54) എന്നിവരെയാണ് ജില്ല റൂറൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

എറണാകുളം  പെരുമ്പാവൂർ സ്വദേശി  രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസ്  അസ്‌ലം മൗലവി  ernakulam  Money fraud case  moulavi arrested
പണം തട്ടിപ്പ് കേസ്;മത പണ്ഡിതനും കൂട്ടാളിയും പിടിയിൽ
author img

By

Published : Aug 22, 2020, 8:28 PM IST

എറണാകുളം: ചെക്ക് കേസ് മൂലം ഖത്തറിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്താം എന്ന പേരിൽ മൂവാറ്റുപുഴ സ്വദേശി പട്ടരുമഠം അലിക്കുഞ്ഞിന്‍റെ ഭാര്യ അനീഷയിൽ നിന്ന് രണ്ടേകാൽ കോടി തട്ടിയെടുത്ത മതപുരോഹിതനടക്കം രണ്ട് മൂവാറ്റുപുഴ സ്വദേശികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. കാഞ്ഞിരമറ്റം പള്ളി ഇമാം കൂടിയായ മൂവാറ്റുപുഴ പായിപ്ര കല്ലുവെട്ടാംകുഴി മുഹമ്മദ് അസ്‌ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കൽ വീട്ടിൽ ബിജലി മുഹമ്മദിനെയുമാണ് ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജീവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.

പണം തട്ടിപ്പ് കേസ്; മത പണ്ഡിതനും കൂട്ടാളിയും പിടിയിൽ

ചെക്ക് കേസിനെ തുടർന്ന് ഖത്തറിൽ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശി അലിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്. 2018ൽ ഒരു മാസത്തിനുള്ളിലാണ് മുഴുവൻ പണവും തട്ടിയെടുത്തത്. 50 ലക്ഷം ബാങ്കിലൂടെയും ബാക്കി പണമായും ബന്ധുക്കളിൽ നിന്ന് സമാഹരിച്ചാണ് അനീഷ നൽകിയത്. വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ അനീഷ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.