ETV Bharat / state

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍ - ആലുവ പൊലീസ്

പ്രതിയായ യുവാവിന് വീട്ടുകാരുടെ സഹായം കൂടെ ലഭിച്ചത് ആലുവ പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘത്തിനെ പ്രതിസന്ധിയിലാക്കിയിരുന്നു

Ernakulam minor girl raped  minor girl raped tamil nadu youth arrested  Ernakulam minor girl rape case  16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
author img

By

Published : Jan 27, 2023, 3:37 PM IST

എറണാകുളം: കൗമാരക്കാരിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വില്ലുപുരം തിരുവണ്ണനല്ലൂർ ചന്ദ്രുവിനെയാണ് (19) ആലുവ പൊലീസ് അറസ്റ്റുചെയ്‌തത്. ആലുവ സ്വദേശിനിയായ 16കാരിയെ പ്രതി തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുകയായിരുന്നു.

2022 സെപ്‌റ്റംബറിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ചന്ദ്രു എന്നയാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞു. യുവാവിനായി ആലുവ പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ടെന്ന് മനസിലാക്കിയ ചന്ദ്രുവിന്‍റെ അച്ഛൻ, മകനെ കാണാനില്ലെന്ന് തിരുവണ്ണനല്ലൂർ പൊലീസിന് പരാതി നൽകി. മാധ്യമങ്ങളില്‍ പരസ്യവും നൽകിയിരുന്നു.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പിടികൂടാതിരിക്കാൻ ചന്ദ്രു പെൺകുട്ടിയെ കൂട്ടി പലസ്ഥലങ്ങളിലായി മാറി താമസിച്ചുവരികയായിരുന്നു. യുവാവിന് ഇതിനായി വീട്ടുകാര്‍ സഹായം നല്‍കിയിരുന്നു. ഇയാൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു.

തുടര്‍ന്ന് പൊലീസ്, തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്‌ത് ചന്ദ്രുവിന്‍റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉൾഗ്രാമത്തിൽ നിന്ന് യുവാവിനെ പിടികൂടിയത്. ഇയാളുടെ കൂടെ പെൺകുട്ടിയും ഉണ്ടായിരുന്നു. ചന്ദ്രുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.