ETV Bharat / state

ശ്രദ്ധേയമായി എറണാകുളം ജില്ലാതല കാർഷിക മേള - Agricultural Fair

കാർഷിക മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു

ജില്ലാതല കാർഷികമേള  കാർഷികമേള  എറണാകുളം  Agricultural Fair  Ernakulam
ശ്രദ്ധേയമായി എറണാകുളം ജില്ലാതല കാർഷികമേള
author img

By

Published : Feb 24, 2020, 11:24 PM IST

എറണാകുളം: കർഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും വേറിട്ട കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി എറണാകുളം ജില്ലാതല കാർഷികമേള. കാർഷിക വിപണന മേളക്കൊപ്പം നാടൻ കലാവിരുന്നും കാർഷിക മേളയുടെ ഭാഗമായിരുന്നു. പച്ചക്കറികൾ, പഴവർഗങ്ങൾ, നാടൻ തേൻ ഉൾപ്പെടെ നാട്ടുവിഭവങ്ങളുടെ വൻ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

ശ്രദ്ധേയമായി എറണാകുളം ജില്ലാതല കാർഷിക മേള

കാർഷിക പ്രദർശനത്തോടൊപ്പം വിപണന മേള, ഭക്ഷ്യമേള , സെമിനാർ, ഗ്രൂപ്പ് ചർച്ചകൾ, കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ കൃഷി വകുപ്പ് ഒരുക്കിയിരുന്നു. മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. കേരളത്തിലെ നല്ല കാലാവസ്ഥയും മണ്ണും ഉപയോഗപ്പെടുത്തി ലോകത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ ഉല്‍പാദിപ്പിക്കാൻ നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കാർഷിക രംഗത്ത് മികവ് പുലർത്തിയ മികച്ച കർഷകനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.