തിരുവനന്തപുരം: പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് എറണാകുളം ജില്ല ഭരണകൂടം. 10126 പേര്‍ക്കാണ് 'ഗസ്റ്റ് വാക്‌സ് ' എന്ന് പേരിട്ടിട്ടുള്ള വാക്‌സിനേഷൻ ഡ്രൈവിലൂടെ പ്രതിരോധ മരുന്ന് ലഭിച്ചത്. 10088 അതിഥി തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്‌സിനും 38 തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് ഇതിനകം ലഭിച്ചത്.
ആരോഗ്യ വകുപ്പുമായി ചേർന്ന് ആക്ഷന്‍ പ്ലാന്‍
43 വാക്‌സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളിക്ക് വേണ്ടി സജ്ജീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തത് എറണാകുളത്താണ്. അതിഥി തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണന പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ, ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്‌സിനേഷനുളള ആക്ഷന്‍ പ്ലാന്‍ തയാറാക്കിയാണ് നടപടികൾ പുരോഗമിക്കുന്നത്.
ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും കുത്തിവെപ്പ് ഉറപ്പാക്കാനാണ് ജില്ല ലേബർ ഡിപ്പാർട്‌മെന്‍റിന്‍റെ തീരുമാനം. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്‌സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട് രജിസ്ട്രേഷൻ നടത്തി വാക്‌സിന്‍ നൽകുമെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു.
ALSO READ: "പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങാൻ പാടില്ല": ഗോവൻ മുഖ്യന്‍റെ പ്രതികരണത്തിന് കേരളത്തിന്‍റെ മറുപടി