ETV Bharat / state

പതാകയുയർന്നു ; സി.പി.എം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയില്‍ തുടക്കം - Ernakulam todays news

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തി

CPM State conference starts in Ernakulam  സി.പി.എം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയില്‍ തുടക്കം  സി.പി.എം സംസ്ഥാന സമ്മേളനം വാര്‍ത്തകള്‍  എറണാകുളം ഇന്നത്തെ വാര്‍ത്തകള്‍  Ernakulam todays news  CPM State conference
പതാകയുയർന്നു; സി.പി.എം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയില്‍ തുടക്കം
author img

By

Published : Mar 1, 2022, 10:59 AM IST

Updated : Mar 1, 2022, 11:25 AM IST

എറണാകുളം : സി.പി.എം സംസ്ഥാന സമ്മേളനത്തിന്‌ മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ തുടക്കമായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മുതിര്‍ന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തി. കണ്ണൂരില്‍ 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നാലുനാൾ നീളുന്നതാണ് സംസ്ഥാന സമ്മേളനം.

സി.പി.എം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയില്‍ തുടക്കം

ALSO READ l സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറും ; പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാർച്ചന നടത്തി അഭിവാദ്യമർപ്പിച്ച ശേഷമാണ് പ്രതിനിധികൾ സമ്മേളന വേദിയിലേക്ക്‌ പ്രവേശിച്ചത്. സ്വാഗതഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഇ.പി ജയരാജന്‍ രക്‌തസാക്ഷി പ്രമേയവും എ.കെ ബാലന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പി രാജീവ്‌ സ്വാഗതം പറഞ്ഞു. ഇ.പി ജയരാജന്‍ കണ്‍വീനറായി സൂസന്‍ കോടി, എ.എ റഹീം, സച്ചിന്‍ ദേവ് , ഒ.ആര്‍ കേളു എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.

Last Updated : Mar 1, 2022, 11:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.