ETV Bharat / state

എറണാകുളത്ത് 624 പേർക്ക് കൂടി കൊവിഡ് - district

ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,353 ആയി ഉയർന്നു

എറണാകുളം  ernakulam  kovid  covid 19
എറണാകുളത്ത് 624 പേർക്ക് കൂടി കൊവിഡ്
author img

By

Published : Sep 23, 2020, 11:54 PM IST

എറണാകുളം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിൽ ഇന്ന് 624 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,353 ആയി ഉയർന്നു. രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലുള്ള വർധനവും ആശങ്ക ഉയർത്തുന്നു. ഇന്ന് 17 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,441 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് 254 പേർ മാത്രമാണ് രോഗമുക്തി നേടിയത്.

ഏറ്റവും കൂടുതൽ രോഗികൾ പശ്ചിമ കൊച്ചിയിലാണ്. മാസങ്ങൾ പിന്നിടുമ്പോഴും ഫോർട്ട് കൊച്ചി ക്ലസ്റ്ററിലെ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗ ബാധയുണ്ടായി. ഫോർട്ട് കൊച്ചിയിൽ 44 , മട്ടാഞ്ചേരി 28, രായമംഗലം 28,തൃപ്പൂണിത്തുറ 24,ആലങ്ങാട് 19 ,കളമശേരി 16, തൃക്കാക്കര 14, വെങ്ങോല 14,എറണാകുളം 12,ചേന്ദമംഗലം 11 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ കണക്കുകൾ. ആദ്യഘട്ടത്തിൽ മൂന്ന് ക്ലസ്റ്ററുകളിൽ മാത്രം ഒതുങ്ങിയിരുന്ന തീവ്ര വ്യാപനം ജില്ലയിലെ നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്. രോഗബാധ ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടം നിർബന്ധിതരാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.