ETV Bharat / state

സിവില്‍ സര്‍വീസില്‍ വിജയിക്കാന്‍ കാരണം വായനാശീലമെന്ന് എറണാകുളം ജില്ല കലക്‌ടര്‍

author img

By

Published : Jun 20, 2022, 9:14 PM IST

വായനയുടെ മഹത്വം മനസിലാക്കി വിദ്യാര്‍ഥികള്‍ ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കണമെന്ന് എറണാകുളം മഹാരാജാസ് കോളജിൽ വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച കലക്‌ടര്‍ അഭിപ്രായപ്പെട്ടു.

വായന പക്ഷാചരണം  എറണാകുളം വായന പക്ഷാചരണം  എറണാകുളം ജില്ല കളക്‌ടര്‍  മഹാരാജാസ് കോളേജ്  ernakulam collector says reading helps to win civil service exam  ernakulam collector  Ernakulam district collector
സിവില്‍ സര്‍വീസില്‍ വിജയിക്കാന്‍ കാരണം വായനാശീലമെന്ന് എറണാകുളം ജില്ല കളക്‌ടര്‍

എറണാകുളം: സിവിൽ സർവീസിൽ വിജയത്തിലേക്കെത്തിച്ചത് മികച്ച വായനയെന്ന് എറണാകുളം ജില്ല കലക്‌ടര്‍ ജാഫർ മാലിക്. വിദ്യാർഥികൾ വായനയുടെ മഹത്വം മനസിലാക്കി ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം മഹാരാജാസ് കോളജിൽ വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കലക്‌ടര്‍.

യു.പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടുവാൻ തനിക്ക് തുണയായത് ആഴത്തിലുള്ള വായനയാണ്. നേരം പോക്കിനായി തുടങ്ങിയ വായന ലൈബ്രറിയിലെ മുഴുവൻ പുസ്‌തകങ്ങളും വായിച്ചു തീർക്കുവാനും പുതിയവ വാങ്ങി വായിക്കുന്ന ശീലത്തിലേക്കും തന്നെ നയിച്ചു. മുൻഷി പ്രേംചന്ദിന്റെ ഉറുദു പുസ്‌തകങ്ങളാണ് വായിച്ചു തുടങ്ങിയത്. അത് പിന്നീട് യുപിഎസ്‌സിയിൽ മികച്ച വിജയം നേടാൻ സഹായിച്ചു.

വായിച്ചു ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ നന്നായി എഴുതാനും നമ്മുക്ക് സാധിക്കും. നല്ല വായന ഉണ്ടെങ്കിൽ മാത്രമേ നന്നായി എഴുതുവാൻ കഴിയു. ആധികാരികമായ വായന പുസ്‌തകത്തിലൂടെയാണ് സാധിക്കുന്നത്. സോഷ്യൽ മീഡിയ, ഇ-ബുക്ക് എന്നിങ്ങനെ നിരവധി സാധ്യതകൾ വായനയ്ക്കായി ഉപയോഗിക്കാൻ കഴിയും.

നല്ല ഉറവിടങ്ങൾ കണ്ടെത്തി വായനയിൽ താൽപര്യം വർധിപ്പിക്കാൻ ഇത്തരം മേഖലകൾ ഉപയോഗിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സാധിക്കണം. മാസത്തിൽ ഒരു പുസ്‌തകമെങ്കിലും വായിക്കാൻ കഴിയണം. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി കോളജിൽ നിന്ന് ഇറങ്ങുന്ന വിദ്യാർഥികൾക്ക് അഞ്ച് വർഷങ്ങൾ കൊണ്ട് 60 പുസ്‌തകമെങ്കിലും വായിക്കാൻ കഴിയുമെന്നും കലക്‌ടര്‍ ജാഫർ മാലിക് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.