എറണാകുളം: കോതമംഗലം താലൂക്കില്‍ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ ഇന്ന് തുടങ്ങും. പന്ത്രണ്ട് ഓണവിപണികളാണ് ആരംഭിക്കുന്നത്.
പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ചയിനം പച്ചക്കറികൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുമാണ് വിപണി ലക്ഷ്യമിടുന്നത്.