ETV Bharat / state

മാസ്‌ക് നിർമാണത്തിലൂടെ ലഭിച്ച ലാഭം തൊഴിലാളികൾക്ക് നൽകും: ഇ പി ജയരാജൻ

കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്ത് മാസ്ക്ക് നിർമിച്ച്‌ വിറ്റതിലൂടെ 23.5 കോടി രൂപയാണ് ബോർഡിന് ലഭിച്ചത്.

EP Jayarajan  മാസ്‌ക് നിർമാണം  ഖാദി ബോർഡ്  ലാഭം തൊഴിലാളികൾക്ക്  മന്ത്രി ഇ പി ജയരാജൻ
മാസ്‌ക് നിർമാണത്തിലൂടെ ലഭിച്ച ലാഭം തൊഴിലാളികൾക്ക് നൽകും: ഇ പി ജയരാജൻ
author img

By

Published : Feb 9, 2021, 6:53 PM IST

എറണാകുളം: മാസ്‌ക് നിർമാണത്തിലൂടെ ലഭിച്ച ലാഭ വിഹിതം ഖാദി ബോർഡിലെ തൊഴിലാളികൾക്ക് നൽകുമെന്ന് മന്ത്രി ഇ പി ജയരാജൻ. കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്ത് മാസ്ക്ക് നിർമിച്ച്‌ വിറ്റതിലൂടെ 23.5 കോടി രൂപയാണ് ബോർഡിന് ലഭിച്ചത്. ഖാദിയുടെ പ്രചാരണവും ഉപയോഗവും ശക്തിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാസ്‌ക് നിർമാണത്തിലൂടെ ലഭിച്ച ലാഭം തൊഴിലാളികൾക്ക് നൽകും: ഇ പി ജയരാജൻ

ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഖാദി തൊഴിലാളികൾക്ക് നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആധുനിക കാലഘട്ടത്തിന്‍റെ ആവശ്യത്തിനനുസരിച്ച് നൂതന പദ്ധതികൾ ഖാദി ബോർഡ് സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കസ്റ്റംമെയ്‌ഡ് സാരിയുടെയും ഖാദി ബ്രാൻഡ് ഷർട്ടായ സഖാവിന്‍റെയും വിപണ ഉദ്ഘാടനവും മന്ത്രി നടത്തി. ഖാദി മാൻ, ഖാദി മങ്ക പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്‌തു.

ടിജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലൂരിൽ ആരംഭിച്ചിരിക്കുന്ന ഡിസൈനർ സ്റ്റുഡിയോയിൽ ട്രെൻഡി ഖാദി വസ്ത്രങ്ങളുടെ പ്രദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റുഡിയോയോട് ചേർന്ന് ഖാദി ഗ്രാമ വ്യവസായ മേഖലയിൽ പ്രകൃതിദത്തമായി ഉൽപ്പാദിപ്പിക്കുന്ന ചർമ്മ പരിപാലന വസ്‌തുക്കൾ വിൽക്കുന്ന ഖാദി ബ്യൂട്ടിസെന്‍ററും പ്രവർത്തനം ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.