ETV Bharat / state

ലഹരി വിരുദ്ധ സന്ദേശവുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

author img

By

Published : Sep 10, 2019, 4:12 AM IST

വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി മനുഷ്യ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

എറണാകുളം: ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളജ് വിദ്യാർഥികൾ മനുഷ്യ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കോളജ് ടെക് ഫെസ്റ്റായ തക്ഷകും എൻ.എസ്.എസ് യൂണിറ്റും എക്‌സൈസ് വകുപ്പിന്‍റെ കീഴിലെ വിമുക്തി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആസക്തി ലഹരിയോടല്ല ജീവിതത്തോടാണ് വേണ്ടത് 'എന്നതായിരുന്നു 'നിർവാണ' എന്ന പേരിൽ നടത്തിയ പരിപാടിയുടെ മുദ്രാവാക്യം.

ലഹരി വിരുദ്ധ സന്ദേശവുമായി എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

വിദ്യാർഥികൾ കോതമംഗലം ടൗണിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വഴിയോരങ്ങളിൽ നിന്നും ലഹരി വസ്‌തുക്കളുടെ അവശിഷ്‌ടങ്ങൾ ശേഖരിച്ചു. ഒപ്പം പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങളും കണ്ടെത്തി. ലഹരിവസ്‌തുക്കളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ് ഇൻസ്പെക്‌ടർ ടി.എം കാസിം പറഞ്ഞു. അതേസമയം ലഹരി വിരുദ്ധ സന്ദേശം വിദ്യാർഥികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് എൻ.എസ്.എസ് വോളണ്ടിയർ ശ്രമിക്കുന്നതെന്ന് കോളജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ദർഷൻ ലാൽ പറഞ്ഞു.

കോതമംഗലം എക്‌സൈസ് ഓഫീസർ ടി എം കാസിം , കോതമംഗലം ഹെൽത്ത് ഇൻസ്പെക്‌ടർ ജയപ്രകാശ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.ഡോ. ജയ് എം. പോൾ, പ്രൊഫ. എൽദോ പോൾ, ഡോ.ദർശൻ ലാൽ, പ്രൊഫ .ജിജോ ജോൺസൻ, ഡോ. ദീപക് എൽദോ ബാബു, കോർഡിനേറ്റർമാരായ ഇർഫാൻ, അൽത്താഫ്, ഷഫീഖ് എന്നിവർ മനുഷ്യ ചങ്ങലക്ക് നേതൃത്വം നൽകി.

Intro:Body:kothamangalam

ലഹരി വിമുക്ത സന്ദേശമുയർത്തി കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ മനുഷ്യ ചങ്ങലയും ഫ്ലാഷ് മോബുo

സമൂഹത്തിൽ ലഹരി പദാർത്ഥങ്ങളുടെ വർധിച്ചു വരുന്നതിന്റെ ഉപയോഗങ്ങൾക്കെതിരെ

ശബ്ദമുയർത്തി ഒരുമയുടെ മനുഷ്യ ചങ്ങല തീർത്ത്‌ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ.

കോളേജ് എൻ. എസ്. എസ് യൂണിറ്റും കോളേജ് ടെക് ഫെസ്റ്റ് ആയ തക്ഷകും, എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷനും സംയുക്തമായി 'നിർവാണ' എന്ന പേരിൽ കോതമംഗലം കേന്ദ്രീകരിച്ച്
നടത്തിയ ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യ ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്.

"ആസക്തി ലഹരിയോടല്ല ജീവിതത്തോടാണ് വേണ്ടത് "എന്ന മുദ്രവാഖ്യമാണ് വിദ്യാർത്ഥികൾ സമുഹത്തിന് നൽകിയ സന്ദേശം.

കോതമംഗലം എക്‌സൈസ് ഓഫീസർ ടി എം കാസിം , കോതമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ജയ പ്രകാശ് , nss പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.
ഡോ. ജയ് എം. പോൾ, പ്രൊഫ. എൽദോ പോൾ , ഡോ.ദർശൻ ലാൽ, പ്രൊഫ .ജിജോ ജോൺസൻ ,ഡോ. ദീപക് എൽദോ ബാബു , കോർഡിനേറ്റർമാരായ ഇർഫാൻ, അൽത്താഫ് , ഷഫീഖ് എന്നിവർ മനുഷ്യ ചങ്ങലക് നേതൃത്വം നൽകി.

കോതമംഗലം ടൌൺ, മാർക്കറ്റ് റോഡ്ത, ങ്കളം , തുടങ്ങിയ വിവിധ ഭാഗങ്ങളിലായി വിദ്യാർത്ഥികൾ വഴിയോരങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ അവശിഷ്ടങ്ങൾ ശേഖരിച്ചു. ഒപ്പം ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങളും വിദ്യാർത്ഥികൾ ശേഖരിച്ചു

ലഹരിയുടെ ഉപയോഗം വർദ്ധച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളെയും പൊതു സമൂഹത്തിനേയും ബോധവൽക്കരിക്കുന്ന തായി ക്ലാസുകൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതതെന്ന് എക്സെസെ ഇൻസ് പെക്ടർ ടി. എം കാസിം പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് nss വാളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് nss യൂണിറ്റ് പ്രോഗ്രാം ഓഫീസർ പറഞ്ഞു.

ബൈറ്റ് - ടി.എം കാസിം(ci - എക്സൈസൈസ്)
ബൈറ്റ് - 2 - ദർഷൻ ലാൽ (nss യൂണിറ്റ് പ്രോഗ്രാം ഓഫീസർ)Conclusion:kothamangalam

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.