ETV Bharat / state

ഉത്തരക്കടലാസുകൾ റോഡിൽ; ഉദ്യോഗസ്ഥർക്കെതിരെ നടപടി - ഉത്തരക്കടലാസുകൾ

മൂല്യനിർണയം നടത്തിയ 39 ഉത്തരക്കടലാസുകളാണ് ദേശീയപാതയില്‍ നിന്നും കിട്ടിയത്. അന്വേഷണത്തിനായി മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.

കളഞ്ഞു കിട്ടിയ ഉത്തരക്കടലാസുകൾ
author img

By

Published : Mar 12, 2019, 10:43 PM IST

മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആലുവ തോട്ടയ്ക്കാട്ടുകര ദേശീയപാതക്ക് സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയാരംഭിച്ചു. അന്വേഷണ വിധേയമായി മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷാ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തു.

വിഷയത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി കൺവീനർ ഡോ ആർ പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ ടോമിച്ചൻ ജോസഫ്, ഡോ എ ജോസ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ നിന്നും ഓട്ടോറിക്ഷാ തൊഴിലാളികൾക്കാണ് കിട്ടിയത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപം 39 ഓളം ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ ചിതറിക്കിടന്ന നിലയിൽ കണ്ടത്. ബി.എസ്.സി. ബയോടെക്നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയത്. ഡിസംബർ 12ന് നടന്ന പരീക്ഷയുടെ ഉത്തരപേപ്പറുകളാണ് ഇവ.

മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് 
കണ്ടെത്തിയ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി

സംഭവം അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു

മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ ആലുവ തോട്ടയ്ക്കാട്ടുകര ദേശീയപാതയ്ക്ക് സമീപത്തുനിന്നും കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. അന്വേഷണ വിധേയമായി അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. 
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. 
[

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ നിന്നും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കളഞ്ഞുകിട്ടി. 

 ചൊവ്വ ഴ്ച വൈകിട്ട് 3 മണിയോടെയാണ് തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപം 39 ഓളം ഉത്തരക്കടലാസുകളാണ് ദേശീയ പാതയിൽ ചിതറിക്കിടന്ന നിലയിൽ കണ്ടു കിട്ടിയത്. ബി.എസ്.സി.ബയോടെക്നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് കിട്ടിയത് 12.12.2018ൽ നടന്ന പരീക്ഷയുടെ പേപ്പറുകളാണ് 
ഉത്തരക്കടലാസ് കളഞ്ഞുകിട്ടിയ വിവരം ഓട്ടോറിക്ഷ തൊഴിലാളികൾ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെറോം മൈക്കിൾ കൗൺസിലർ ലളിത ഗണേശൻ എന്നിവരെ അറിയച്ചതിനെ തുടർന്ന് ആലുവ പോലീസിനു കൈമാറി
 ഉത്തരക്കടലാസ് പരിശോധനകൾക്കായി അദ്ധ്യാപകർ വീട്ടിലേക്ക്‌ കൊണ്ടു പോകും വഴി നഷ്ടപ്പെട്ടതാകാനാണ് സാധ്യതയെന്ന് കണക്കാക്കുന്നു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.