എറണാകുളം: കളമശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.വി. അബ്‌ദുൽ ഗഫൂറിന്‍റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് ചലചിത്രതാരം രമേശ് പിഷാരടി. കളമശ്ശേരി കുസാറ്റിന് സമീപമാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ പിന്തുടർച്ച തന്നെയാണ് കളമശ്ശേരി ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ യുഡിഎഫിന് വിജയം ഉറപ്പാണെന്നും രമേശ് പിഷാരടി പറഞ്ഞു. നിലവിലെ എംഎൽഎ ഇബ്രാഹിംകുഞ്ഞ്, അബ്‌ദുൽ മുത്തലീബ് വിവിധ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇ.വി. അബ്‌ദുൽ ഗഫൂറിന്‍റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു - രമേശ് പിഷാരടി വാർത്ത
കളമശ്ശേരി കുസാറ്റിന് സമീപമാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്