ETV Bharat / state

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജാമ്യം - high court

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു
author img

By

Published : Jul 2, 2019, 4:23 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജാമ്യം. റിമാൻഡിൽ കഴിയുന്ന എംഎം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികൾക്കും നിശ്ചിത വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 35,000 രൂപ കെട്ടിവയ്ക്കണമെന്നും, പ്രതികൾ യാതൊരു കാരണവശാലും തിരുവനന്തപുരം സെഷൻസ് പരിധി വിട്ട് പോകരുതെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും, മുന്നോട്ടുള്ള അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. കേസിലെ ഏഴാം പ്രതിയായ ബിജു ഒഴികെയുള്ള പ്രതികൾക്ക് കടുത്ത വ്യവസ്ഥയിൽ ജാമ്യം നൽകുന്നതിൽ പ്രശ്നമില്ലെന്ന് ഡിആർഐ കോടതിയിൽ പറഞ്ഞു.

വെള്ളിയാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കസ്റ്റംസിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. 83 തവണ പ്രതികൾ സ്വർണം കടത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായിരുന്നത് വേദനാജനകമാണെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കേസിലെ പ്രതിയും വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജരുമായിരുന്ന പ്രകാശ് തമ്പിക്ക് കഴിഞ്ഞദിവസം ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Intro:

Body:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു. ജാമ്യാപേക്ഷ നൽകിയ നാല് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കഴിയുന്ന എം എം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികൾക്കും നിശ്ചിത വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഓരോരുത്തരും 35,000 രൂപ കെട്ടിവയ്ക്കണമെന്നും, പ്രതികൾ യാതൊരുകാരണവശാലും തിരുവനന്തപുരം സെഷൻസ് പരിധി വിട്ട് പോകരുതെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ഞാൻ ശ്രമിക്കരുതെന്നും, മുന്നോട്ടുള്ള അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു .കേസിലെ ഏഴാം പ്രതിയായ ബിജുവിനെ ഒഴികെയുള്ള പ്രതികൾക്ക് കടുത്ത വ്യവസ്ഥയിൽ ജാമ്യം നൽകുന്നതിൽ പ്രശ്നമില്ലെന്ന് ഡിആർഐ കോടതിയിൽ പറഞ്ഞു.

വെള്ളിയാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കസ്റ്റംസിനെതീരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. 83 തവണ പ്രതികൾ സ്വർണ്ണം കടത്തി വെട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായിരുന്നത് വേദനാജനകമാണെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കേസിലെ പ്രതിയും വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജരുമായിരുന്നു പ്രകാശ് തമ്പിക്ക് കഴിഞ്ഞദിവസം ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ETV Bharat
kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.