ETV Bharat / state

ബ്രഹ്മപുരം തീപിടിത്തം : പുക ശമിപ്പിക്കൽ പ്രവർത്തനം 90% പിന്നിട്ടതായി സർക്കാർ, ഇന്നും ചുരുളുകളില്‍ മുങ്ങി കൊച്ചി - പുകയിൽ മുങ്ങി കൊച്ചി

മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി അറിയിച്ചതായി ജില്ല ഭരണകൂടം

ബ്രഹ്മപുരം തീപ്പിടിത്തം  ബ്രഹ്മപുരം  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തം  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ബ്രഹ്മപുരത്തെ തീയണക്കൽ  ജോർജ് ഹീലി  BRAHMAPURAM PLANT FIRE  Brahmapuram waste plant fire  Efforts to extinguish Brahmapuram smoke continue  Brahmapuram smoke  Brahmapuram Fire  ബ്രഹ്മപുരത്തെ തീപ്പിടിത്തം  പുകയിൽ മുങ്ങി കൊച്ചി  തീപ്പിടിത്തം
ബ്രഹ്മപുരം തീപ്പിടിത്തം
author img

By

Published : Mar 12, 2023, 1:11 PM IST

എറണാകുളം : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പതിനൊന്നാം ദിവസവും തുടരുകയാണ്. തീ പൂർണമായും നിയന്ത്രണവിധേയമായെങ്കിലും പുക ഉയരുന്നത് തടയാനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. പുക ശമിപ്പിക്കാനുള്ള പ്രവർത്തനം തൊണ്ണൂറ് ശതമാനം പിന്നിട്ടതായാണ് സർക്കാർ വ്യക്തമാക്കുന്നത്.

ബ്രഹ്മപുരത്തെ തീയണയ്ക്ക‌ൽ പ്രവർത്തനം ശരിയായ രീതിയിലാണെന്ന ന്യായീകരണവുമായി ജില്ല ഭരണകൂടവും രംഗത്തെത്തി. മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതം. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി അറിയിച്ചതായി ജില്ല ഭരണകൂടം വ്യക്തമാക്കി.

ജില്ല കലക്‌ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ (ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർക്കുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.

തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാത്തതിനാല്‍, പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്‍റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.

പുകയുന്ന ഭാഗങ്ങളിൽ അഗ്നിശമന പ്രവർത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളിൽ മുൻകരുതൽ തുടരണം. ഏതുസമയത്തും ഉപയോഗപ്പെടുത്താവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പുവരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം എന്നിവയുടെ നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി.

പുകയിൽ വലഞ്ഞ് കൊച്ചി : ബ്രഹ്മപുരത്ത് തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ഇതുവരെ 799 പേരാണ് ചികിത്സ തേടിയത്. 17 പേർ കിടത്തി ചികിത്സ തേടിയിരുന്നു. ഇതിൽ ചിലരെ ഡിസ്‌ചാർജ് ചെയ്‌തിട്ടുണ്ട്. കണ്ണ് എരിച്ചിൽ, ശ്വാസതടസം, തലവേദന, ചുമ, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളൊടെയാണ് ആളുകൾ ചികിത്സ തേടിയത്.

ചൊവ്വാഴ്‌ച മുതൽ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്‌ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഇതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെയും, സ്വകാര്യ ആശുപത്രികളുടെയും പിന്തുണ തേടിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ഇന്നലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിച്ചു. നാളെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമിതി കോടതിക്ക് കൈമാറും.

പുക ശമിപ്പിക്കാൻ കഠിന ശ്രമം : അതേസമയം പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. നാലുമീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. 23 ഫയർ യൂണിറ്റുകളും, 32 ജെസിബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റർമാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ മാർച്ച് രണ്ടിന് വൈകുന്നേരം നാലുമണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിത്തമുണ്ടായിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനിടയിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. എല്ലാ വർഷവും ഇതേ സമയം തീപിടിത്തം ആവർത്തിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.