ETV Bharat / state

ലൈഫ് മിഷന്‍ അഴിമതി; ശിവശങ്കര്‍ കുറ്റക്കാരനെന്ന് ഇഡി, കമ്മിഷന്‍ തട്ടാന്‍ പൂര്‍ണ പിന്തുണ നല്‍കി - ഏറ്റവും പുതിയ വാര്‍ത്ത

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14ന് കൊച്ചിയില്‍ വച്ചാണ് 2019ലെ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലിയായി കമ്മീഷന്‍ തട്ടിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അറസ്‌റ്റിലാവുന്നത്

sivasankar  life mission case  ed  cm former private secretary  m shivasankar case  swapna suresh  Red Crescent  Unitac Builders and Developers Private Limited  santhosh eapen  pinarayi vijayan  gold smuggling  ലൈഫ് മിഷന്‍ അഴിമതി  ശിവശങ്കര്‍  ഇഡി  കമ്മീഷന്‍ തട്ടാന്‍ പൂര്‍ണ പിന്തുണ നല്‍കി  പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം ശിവശങ്കര്‍  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  സ്വര്‍ണക്കടത്ത്  കള്ളപ്പണം വെളുപ്പിക്കല്‍  യുണിടാക് ബില്‍ഡേഴ്‌സ്  റെഡ് ക്രസന്‍റ്  സ്വപ്‌ന ശിവശങ്കര്‍ വാട്‌സ്‌ആപ്പ് ചാറ്റ്  സ്വപ്‌ന സുരേഷ്  സന്തോഷ് ഈപ്പന്‍  കോണ്‍ഗ്രസ്  അനില്‍ അക്കര  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ലൈഫ് മിഷന്‍ അഴിമതി; ശിവശങ്കര്‍ കുറ്റക്കാരനെന്ന് ഇഡി, കമ്മീഷന്‍ തട്ടാന്‍ പൂര്‍ണ പിന്തുണ നല്‍കി
author img

By

Published : Feb 16, 2023, 9:49 PM IST

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലിയായി കമ്മിഷന്‍ തട്ടിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14ന് കൊച്ചിയില്‍ ശിവശങ്കര്‍ അറസ്‌റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ഫെബ്രുവരി 20 വരെ കോടതി ശിവശങ്കറെ ഇഡിയുടെ കസ്‌റ്റഡിയില്‍ വിട്ടു.

2020ല്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസില്‍ ശിവശങ്കറെ നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് യുണിടാക് ബില്‍ഡേഴ്‌സ്& ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റ്ഡ്&സൈയിന്‍ വെന്‍ചേഴ്‌സിന് എതിരായി വിജിലന്‍സ്, ആന്‍റി കറപ്‌ഷന്‍ ബ്യൂറോ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിന്‍റെ അന്വേഷണം ആരംഭിക്കുന്നത്.

അഴിമതി ഇങ്ങനെയെന്ന് ഇഡി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായി പ്രതിഫലം തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. യുഎഇ ആസ്ഥാനമായുള്ള ചാരിറ്റബിള്‍ സംഘടനയായ റെഡ് ക്രെസന്‍റ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിനെ സന്ദര്‍ശിച്ച് കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ദശലക്ഷം ദിര്‍ഹം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നതായി ഇഡി പറഞ്ഞു. റെഡ് ക്രസന്‍റ് വാഗ്‌ദാനം ചെയ്‌ത ഫണ്ടിന്‍റെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കോണ്‍സുലേറ്റിന്‍റെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ സമീപിച്ചിരുന്നു.

വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് പ്രളയബാധിതരായ ജനങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമായി. തുടര്‍ന്ന് മുഖ്യമന്തി പിണറായി വിജയന്‍, ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റ് ജനറല്‍, മറ്റ് വിഭാഗങ്ങളിലെ സെക്രട്ടറികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലൈഫ് മിഷന്‍ സംഘത്തിലെ അംഗങ്ങളും റെഡ് ക്രെസന്‍റിന്‍റെ പ്രതിനിധികളും ചേര്‍ന്ന് 11.07.2019ല്‍ ധാരണപത്രത്തില്‍ ഒപ്പുവച്ചു. ഭവന നിര്‍മാണ പദ്ധതിയ്‌ക്കായി സന്തോഷ് ഈപ്പന്‍റെ നേതൃത്വത്തിലുള്ള യുണിടാക്‌ ബിള്‍ഡേഴ്‌സിന് ചാരിറ്റി നല്‍കിയ തുകയില്‍ നിന്നും സന്ദീപ്, സരിത്‌, കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ്, ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഫണ്ടില്‍ നിന്നും കൈക്കൂലിയായി കമ്മിഷന്‍ തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

സ്വപ്‌ന-ശിവശങ്കര്‍ വാട്‌സ്‌ആപ്പ് ചാറ്റ്: സ്വപ്‌ന സുരേഷും ശിവശങ്കറുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളായ നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായി ശിവശങ്കറിനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട്ഇഡി, കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോർട്ടില്‍ പറയുന്നു. 'ഒന്നിലും പെടരുത്, എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവര്‍ നിന്നെ കുറ്റപ്പെടുത്തുമെന്ന്' സ്വപ്‌നയുമായുള്ള വാട്‌സ്‌ആപ്പ് സംഭാഷണത്തില്‍ ശിവശങ്കര്‍ പറയുന്നു. ശിവശങ്കര്‍ 'അവര്‍' എന്ന് സംബോധന ചെയ്‌തത് ആരെയാണെന്ന് വ്യക്തമായിട്ടില്ല.

മാത്രമല്ല, സ്വപ്‌നയ്‌ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും ചാറ്റില്‍ പറയുന്നു. 'നിനക്ക് ഒരു ജോലി തരപ്പെടുത്താന്‍ സിഎം എന്നോട് ആവശ്യപ്പെട്ടു, പക്ഷേ അത് കുറഞ്ഞ തസ്‌തികയില്‍ ഉള്ളതായിരിക്കും. എങ്കിലും ഇരട്ടി ശമ്പളം ലഭിക്കും'-ശിവശങ്കറിന്‍റെ ചാറ്റില്‍ വ്യക്തമാക്കുന്നു.

തന്‍റെ ജോലി പോകുമെന്ന കാര്യത്തില്‍ സ്വപ്‌ന ദുഃഖിതയായിരുന്നുവെന്നും മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലതാക്കാനാണ് ഇങ്ങനെ പറഞ്ഞതെന്നും ശിവശങ്കര്‍ ഇഡിയോട് പറഞ്ഞു. 2019 ഓഗസ്‌റ്റ് മാസം ഒന്നാം തിയതി റെഡ് ക്രെസന്‍റിന്‍റെ അക്കൗണ്ടില്‍ നിന്നും 5.25 കോടി രൂപ ഫെഡറല്‍ ബാങ്കിലേയ്‌ക്കും 2.25 കോടി രൂപ ആക്‌സിസ് ബാങ്കിലേയ്‌ക്കും കൈമാറിയിരുന്നതായി അന്വേഷണ ഏജന്‍സി കോടതിയോട് പറഞ്ഞു.

ലോക്കര്‍ തുറന്ന് സ്വപ്‌ന: യുണിടാക്‌ ബില്‍ഡേഴ്‌സിന് കോണ്‍ട്രാക്‌റ്റ് അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് ശിവശങ്കര്‍ ഇഡിയോട് പറഞ്ഞു. കൈക്കൂലിയായി ലഭിക്കുന്ന പണം സൂക്ഷിക്കാന്‍ സ്വപ്‌ന സുരേഷ്‌ ലോക്കർ തുറന്നതായി ഇഡി പറയുന്നു. തുടര്‍ന്ന് ശിവശങ്കറിന്‍റെ നേതൃത്വത്തില്‍ സ്വപ്‌ന സുരേഷിന്‍റെ ലോക്കര്‍ കൈകാര്യം ചെയ്യുവാന്‍ വേണുഗോപാലായിരുന്നു സഹായം നല്‍കിയിരുന്നത്.

കൂടാതെ, ശിവശങ്കറിന്‍റെ കൈവശമുണ്ടായിരുന്ന വിലയേറിയ ഐഫോണിന് സന്തോഷ് ഈപ്പന്‍ പണം നല്‍കിയിരുന്നുവെന്നും അന്വേഷണ ഏജന്‍സി പറയുന്നു. റെഡ് ക്രെസന്‍റ് മുഖേന കരാറുകാരന്‍റെ തിരഞ്ഞെടുപ്പില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വടക്കാഞ്ചേരി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ആരോപിച്ചു. അനില്‍ അക്കര ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്നത്തെ പ്രധാനപ്പെട്ട രാഷ്‌ട്രീയ ചർച്ചയായിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നും എന്‍ഐഎ കോടതിയില്‍ സ്വപ്‌നയെ ഹാജരാക്കണമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, പണം ശിവശങ്കറിന് വേണ്ടിയുള്ളതാണെന്ന് സ്വപ്‌ന അവകാശപ്പെട്ടു. റെഡ് ക്രെസന്‍റുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാക്ക് നിര്‍മാണം ഏറ്റെടുത്തതെന്നും റെഡ് ക്രെസന്‍റിന്‍റെ വിദേശ സംഭാവനകള്‍ നേരിട്ട് സ്വീകരിച്ചിരുന്നുവെന്നും ലൈഫ് മിഷന്‍ സിഇഒ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.