എറണാകുളം: എൻഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. മാർച്ച് പതിനേഴിന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസിന് ആസ്‌പദമായ രേഖകൾ വിളിച്ച് വരുത്തി പരിശോധിക്കണം. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ദുരുദ്ദേശത്തോടെയുള്ളതാണ്. ഇഡിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത് അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കുന്നു. മുൻ വിധിയോടെയുള്ള അന്വേഷണമാണെങ്കിൽ കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സ്വപ്‌ന സുരേഷിൽ അന്വേഷണ സംഘം സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ദുരുദ്ദേശത്തോടെയുള്ളതാണ്. മുൻ വിധിയോടെയുള്ള അന്വേഷണമാണെങ്കിൽ കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്നാണ് ഇഡിയുടെ ആവശ്യം