ETV Bharat / state

K Rail: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ഇ ശ്രീധരൻ - സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍

K Rail ചെലവ് കുറച്ചുകാണിച്ചും വസ്തുതകൾ മറച്ചുവെച്ചും സർക്കാർ എന്തിന് ജനങ്ങളെ കബളിപ്പിക്കണമെന്നും ഇ.ശ്രീധരൻ ചോദിച്ചു. കെ-റെയിൽ തറനിരപ്പിൽ സ്ഥിതി ചെയ്യുന്ന 393 കിലോമീറ്റർ നീളത്തിലും വെള്ളപ്പൊക്കത്തിലാകുന്ന കുട്ടനാടിന് സമാനമായ സാഹചര്യമുണ്ടാക്കും.

E Sreedharan against K Rail project  കെ റെയിൽ പദ്ധതിക്കെതിരെ ഇ ശ്രീധരന്‍  സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍  Metroman Sreedharan on K Rail silver line project
K Rail: കെ റെയിൽ പദ്ധതിക്കെതിരെ ഇ ശ്രീധരന്‍; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു
author img

By

Published : Jan 5, 2022, 3:48 PM IST

എറണാകുളം: K Rail കെ. റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ. കെ റെയിൽ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. തിരുവനന്തപുരത്ത് ഇന്നലെ ക്ഷണിക്കപ്പെട്ടവരുമായി നടത്തിയ സംവാദത്തിൽ ഈ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ഒരോ അഞ്ഞൂറ് മീറ്ററിലും ഓവർ ബ്രിഡ്ജുകളോ, അടിപാതകളോ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ നിലത്ത് കൂടി റെയിൽ കടന്ന് പോകുന്നിടത്തെല്ലാം ഉയർന്ന മതിലുകൾ നിർമിക്കും. ഇത് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യും. കെ-റെയിൽ തറനിരപ്പിൽ സ്ഥിതി ചെയ്യുന്ന 393 കിലോമീറ്റർ നീളത്തിലും എളുപ്പത്തിൽ വെള്ളപ്പൊക്കത്തിലാകുന്ന കുട്ടനാടിന് സമാനമായ സാഹചര്യമുണ്ടാക്കും.

Also Read: K - Rail: ജനങ്ങളെ ഒപ്പം നിര്‍ത്തി സര്‍ക്കാരിനെതിരെ പോരാടാൻ യുഡിഎഫ്

800 റെയിൽവേ മേല്‍പാലങ്ങളോ, അടിപ്പാതകളോ നിർമ്മിക്കേണ്ടിവരും. ഇതിന് ഒരോന്നിനും 20 കോടി ചെലവ് വരും. ആകെ ചെലവ് 16,000 കോടി രൂപ വേണ്ടിവരും. നിലവിലെ എസ്റ്റിമേറ്റിൽ ഈ ചെലവ് ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വേണ്ടി ധാരാളം അധിക ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമിയും ഏറ്റെടുക്കാനുള്ള സമയവും അധികമായി കണക്കാക്കണം.

പ്രധാന പദ്ധതികളുടെ ഡിപിആർ പരസ്യമാക്കില്ലെന്നത് ശരിയല്ല. കുറഞ്ഞത് 10 പ്രധാന പ്രോജക്ടുകൾക്കെങ്കിലും താൻ ഡിപിആർ തയ്യാറാക്കിയിരുന്നു. ഡിപിആറുകളൊന്നും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നതല്ല. ചെലവ് കുറച്ചുകാണിച്ചും വസ്തുതകൾ മറച്ചുവെച്ചും സർക്കാർ എന്തിന് ജനങ്ങളെ കബളിപ്പിക്കണമെന്നും ഇ.ശ്രീധരൻ ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.