ETV Bharat / state

വനിതാ ബാങ്ക് മാനേജറുടെ ആത്മഹത്യ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കഴിഞ്ഞ ദിവസമാണ് കനറാ ബാങ്ക് തോക്കിലങ്ങാടി ശാഖ വനിതാ മാനേജർ കെ.എസ്. സ്വപ്‌ന ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്‌തത്.

DYFI PROTEST AGAINST BANK MANAGER'S DEATH  വനിതാ ബാങ്ക് മാനേജറുടെ ആത്മഹത്യ  ബാങ്ക് മാനേജറുടെ ആത്മഹത്യ  BANK MANAGER'S DEATH  DEATH OF BANK MANAGER  ഡിവൈഎഫ്ഐ പ്രതിഷേധം  DYFI PROTEST  DYFI PROTEST in eranakulam  എറണാകുളം  eranakulam  canara bank  കാനറ ബാങ്ക്  തോക്കിലങ്ങാടി  thokkilangadi
DYFI PROTEST AGAINST BANK MANAGER'S DEATH
author img

By

Published : Apr 13, 2021, 2:44 PM IST

Updated : Apr 13, 2021, 3:20 PM IST

എറണാകുളം: കനറാ ബാങ്ക് തോക്കിലങ്ങാടി ശാഖ മാനേജർ കെ.എസ്. സ്വപ്‌ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തം. പൊതുമേഖല ബാങ്കുകൾ ആത്മഹത്യ മുനമ്പാകുന്ന സാഹചര്യത്തിൽ കേന്ദ്ര നയങ്ങൾ തിരുത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഡിവൈഎഫ്ഐ ജില്ലയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലയിലെ പ്രധാന കനറാ ബാങ്ക് കേന്ദ്രത്തിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ മൂലം പൊതുമേഖലാ ബാങ്കുകൾ ആത്മഹത്യ മുനമ്പുകളായി മാറുകയാണെന്നും ബാങ്കിങ് മേഖലയിൽ സ്വകാര്യവത്കരണവും ചൂഷണവുമാണ് നടക്കുന്നതെന്നും എസ് സതീഷ് പ്രതികരിച്ചു. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നുത്. ആത്മഹത്യ ചെയ്ത ബാങ്ക് മാനേജർ കെ.എസ്. സ്വപ്‌ന ഇത്തരം നയങ്ങളുടെ ഇരയാണ്. ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ബാങ്ക് മാനേജറുടെ ആത്മഹത്യ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൂടുതൽ വായനയ്‌ക്ക്: കൂത്തുപറമ്പിൽ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് കണ്ണൂർ തോക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജർ കെ.എസ്. സ്വപ്‌നയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ജോലി സമ്മർദ്ദമാണ് മരണ കാരണം എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ബാങ്ക്‌ തല അന്വേഷണം ഉടനെ നടത്തും എന്ന് ബാങ്ക് അധികാരികൾ അറിയിച്ചിരുന്നു.

Last Updated : Apr 13, 2021, 3:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.