കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. നജ്‌മ. ജീവനക്കാരുടെ അശ്രദ്ധ കാരണമാണ് രോഗി മരിച്ചതെന്ന ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെ നഴ്‌സിങ് ഓഫിസറെ സസ്പെൻഡ് ചെയ്‌ത സാഹചര്യത്തിലാണ് ഡോക്‌ടറുടെ പ്രതികരണം. ഹാരിസ് എന്ന രോഗി മരിച്ചതിന് ഇടയായ സമാന സന്ദർഭങ്ങൾ തന്‍റെ ഡ്യൂട്ടി സമയത്തിനിടെ ഉണ്ടായിട്ടുണ്ടെന്നും ഭാഗ്യവശാൽ ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് ആപത്തുകൾ സംഭവിച്ചില്ലെന്നും നജ്‌മ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള അനാസ്ഥകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ ജീവനക്കാർ തയ്യാറാവുകയും ചെയ്‌തിരുന്നുവെന്ന് നജ്‌മ പറഞ്ഞു. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ സ്വീകരിക്കാവുന്ന എന്ത് നടപടിയും അഭിമുഖീകരിക്കാൻ തയ്യാറാണെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.
കൊവിഡ് രോഗി മരിച്ച സംഭവം; വെളിപ്പെടുത്തലുമായി ഡോ. നജ്‌മ
നഴ്‌സിങ് ഓഫിസറെ സസ്പെൻഡ് ചെയ്‌ത സാഹചര്യത്തിലാണ് പ്രതികരണം