ETV Bharat / state

ഷിഗല്ല രോഗം; ജാഗ്രത തുടരുന്നതായി എറണാകുളം ജില്ല കലക്‌ടർ

എറണാകുളം ജില്ലയിൽ ഇതുവരെ ഒരാൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധുക്കൾ ഉൾപ്പെടെ ജില്ലയിൽ 120 പേരെ പരിശോധനക്ക് വിധേയരാക്കി.

District Collector about Shigella disease  ഷിഗല്ല രോഗം  ജാഗ്രത തുടരുന്നതായി ജില്ലാ കലക്‌ടർ  എറണാകുളം  ജില്ലാ കലക്‌ടർ എസ്. സുഹാസ്
ഷിഗല്ല രോഗം; ജാഗ്രത തുടരുന്നതായി ജില്ലാ കലക്‌ടർ
author img

By

Published : Jan 1, 2021, 5:22 PM IST

എറണാകുളം: ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ജാഗ്രത തുടരുന്നതായി ജില്ലാ കലക്‌ടർ എസ്. സുഹാസ്. ഇതുവരെ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധുക്കൾ ഉൾപ്പെടെ ജില്ലയിൽ 120 പേരെ പരിശോധനക്ക് വിധേയരാക്കി. കൂടുതൽ സാമ്പിളുകൾ പരിശോധനക്കായി അയച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ കുടിവെള്ള സ്രോതസുകളുടെ സാമ്പിളുകളും പരിശോധക്കയച്ചു.

ഷിഗല്ല രോഗം; ജാഗ്രത തുടരുന്നതായി ജില്ലാ കലക്‌ടർ

അതേസമയം ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. ദിനംപ്രതി ഷിഗല്ല രോഗ ബാധയുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ തുടരുകയാണ്. പകർച്ചാ സാധ്യതയുള്ളതിനാൽ ജില്ലയിൽ രണ്ടാഴ്‌ച ജാഗ്രത തുടരുമെന്നും കലക്‌ടർ അറിയിച്ചു. കഴിഞ്ഞയാഴ്‌ച കൊച്ചിയിൽ ഷിഗല്ല സ്ഥിരീകരിച്ച ചോറ്റാനിക്കര സ്വദേശിയായ അമ്പത്തിയാറുകാരി രോഗമുക്തയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലും രോഗം കണ്ടെത്തിയിരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്‌ത ഉടൻ തന്നെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.