എറണാകുളം: കൊച്ചി കോർപ്പറേഷന്‍റെ നേതൃത്വത്തില്‍ ക്വാറന്‍റൈനിലുള്ളവർക്കും കൊവിഡ് രോഗികൾക്കുമുള്ള ഭക്ഷണ വിതരണം ആരംഭിച്ചു. ഇന്ന് മാത്രം 1,287 പേർക്ക് ഭക്ഷണം നൽകാൻ സാധിച്ചെന്ന് കൊച്ചി നഗരസഭ മേയർ എം. അനിൽ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ഓരോ ഡിവിഷനിലെയും ജെപിഎച്ച്എൻ, ആശാവർക്കർമാർ എന്നിവരും ജാഗ്രത സമിതികളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നതെന്ന് മേയർ വ്യക്തമാക്കി. കൗൺസിലറുടെ ഉത്തരവാദിത്തത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. എറണാകുളം കരയോഗം, നന്മ ഫൗണ്ടേഷൻ പ്രവർത്തകർ, നഗരത്തിലെ ചുമട്ടു തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭക്ഷണ വിതരണം നടത്തുന്നത്.