ETV Bharat / state

'ഈ ശിക്ഷ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടിയിരുന്നത്' ; ദിലീപിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്, നിഷേധിച്ച് നടന്‍ - എറണാകുളം ഇന്നത്തെ വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ്, സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിച്ച ഫോൺ സംഭാഷണമാണ് പുറത്തായത്

dileep new audio clip leaked  Actress attack case dileep new audio clip leacked  നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടിയിരുന്നതെന്ന് ദിലീപ്  ദിലീപിന്‍റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്  നടിയെ ആക്രമിച്ച കേസിൽ പുതിയ ഫോണ്‍ സംഭാഷണം നിഷേധിച്ച് ദിലീപ്  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
'ഈ ശിക്ഷ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടിയിരുന്നത്'; ദിലീപിന്‍റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്, നിഷേധിച്ച് നടന്‍
author img

By

Published : Apr 9, 2022, 3:01 PM IST

Updated : Apr 9, 2022, 4:19 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ വീണ്ടും നിർണായക ശബ്‌ദരേഖ പുറത്ത്. എട്ടാം പ്രതിയായ ദിലീപ്, സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിച്ച ഫോൺ സംഭാഷണമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതായിരുന്നില്ല, മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു എന്നാണ് ഫോൺ സംഭാഷണത്തിലുള്ളത്.

അവരെ സംരക്ഷിച്ചതിനാലാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്നും ഫോൺ സംഭാഷണത്തില്‍ പറയുന്നു. സമീപത്തിരുന്ന ബാലചന്ദ്രകുമാര്‍ റെക്കോർഡ് ചെയ്‌ത ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്തായത്. പിന്നീട്, ദിലീപിന്‍റെ ഫോണിൽ നിന്നും അന്വേഷണ സംഘം ഈ സംഭാഷണം കണ്ടെടുക്കുകയും ചെയ്‌തു. തുടരന്വേഷണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയോടൊപ്പം ശബ്‌ദരേഖ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

'ദിലീപ് മെനഞ്ഞ കഥയോ?', അന്വേഷിക്കും : ഈ ശബ്‌ദം ദിലീപിന്‍റേത് ആണെന്ന് സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ദിലീപ് ശബ്‌ദരേഖ തന്‍റേതല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ദിലീപിന്‍റെ സഹോദരീഭർത്താവ് ശരത്തുമായി നടത്തിയ സംഭാഷണത്തിലും ഇത് സാധൂകരിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്.

ALSO READ | കാവ്യ മാധവനെ ചോദ്യം ചെയ്യും ; തിങ്കളാഴ്‌ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ്

കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്‌നത്തിന് തിരിച്ചുകൊടുത്ത പണിയായിരുന്നു ഇത്. എന്നാൽ ദിലീപ് കയറി ഏറ്റെടുക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. അതേസമയം ദിലീപ് മെനഞ്ഞ കഥയാണോ ഇതെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്. തിങ്കളാഴ്‌ച കാവ്യ മാധവനെയും അതിനുപിന്നാലെ സുരാജിനെയും ചോദ്യം ചെയ്‌താല്‍ ഈ കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Last Updated : Apr 9, 2022, 4:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.