ETV Bharat / state

'ബാലചന്ദ്രകുമാറിന്‍റേത് വ്യക്തി വൈരാഗ്യം'; ബിഷപ്പിന്‍റെ പേരില്‍ പണം ചോദിച്ചു, 10 ലക്ഷം കൈപ്പറ്റിയെന്ന് ദിലീപ് - എറണാകുളം ഇന്നത്തെ വാര്‍ത്ത

അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദിലീപിന്‍റെ ആരോപണം

Dileep against director Balachandra Kumar  director Balachandra Kumar  actress attack case  ബാലചന്ദ്രകുമാറിനെതിരെ ദിലീപ്  ബാലചന്ദ്രകുമാറിന്‍റേത് വ്യക്തി വൈരാഗ്യമെന്ന് ദിലീപ്  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
'ബാലചന്ദ്രകുമാറിന്‍റേത് വ്യക്തി വൈരാഗ്യം'; ബിഷപ്പിന്‍റെ പേരില്‍ പണം ചോദിച്ചു, 10 ലക്ഷം കൈപ്പറ്റിയെന്ന് ദിലീപ്
author img

By

Published : Jan 23, 2022, 1:16 PM IST

എറണാകുളം: സംവിധായകന്‍ ബാലചന്ദ്രകുമാറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് ദിലീപിന്‍റെ ആരോപണം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുടെ ഭാഗമായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ആരോപണം.

പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി. നെയ്യാറ്റിൻകര ബിഷപ്പിനെ ബന്ധപ്പെടുത്തിയതിന് പണം ആവശ്യപ്പെട്ടു. ദിലീപിന് ജാമ്യം ലഭിച്ചത് തൻ്റെ ഇടപെടൽ മൂലമാണെന്ന് ബാലചന്ദ്രകുമാർ അവകാശപ്പെട്ടു. ബാലചന്ദ്രകുമാർ പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങി. സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടത് നിരസിച്ചിരുന്നു.

ALSO READ: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ഇതും വൈരാഗ്യത്തിന് കാരണമായി. ഇതാണ് തനിക്ക് എതിരെ പുതിയ ആരോപണത്തിലേക്ക് ബാലചന്ദ്രകുമാറിനെ നയിച്ചിതെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ്.

അതേസമയം ദിലീപ് ഉൾപ്പടെ അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യൽ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ തുടരുകയാണ്. ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസം രാവിലെ ഒന്‍പത് മുതൽ രാത്രി എട്ട് വരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.