ETV Bharat / state

സിനിമ സെറ്റിലെ കൃത്യനിഷ്‌ഠ, യുവതാരങ്ങളെ വിമർശിച്ച് ധ്യാൻ ശ്രീനിവാസൻ - Dhyan Sreenivasan movie

Dhyan Sreenivasan about youth actors' punctuality: ഒരു വ്യക്തിയെ കാസ്റ്റ് ചെയ്യുമ്പോൾ തന്നെ അയാളുടെ സ്വഭാവം വ്യക്തമായി സംവിധായകന് അറിയാമായിരിക്കും. അയാൾ കൃത്യമായി സെറ്റിൽ വരില്ലെങ്കിലും പിന്നെയും അത്തരം അഭിനേതാക്കളെ തങ്ങളുടെ പടത്തിലേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്ന് സംവിധായകർ സ്വയം ചോദിക്കണമെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

youth actors have no pactuality  malayalam film stars  late comers to set  മലയാള സിനിമയിലെ യുവതാരങ്ങൾ  നദികളിൽ സുന്ദരി യമുന  senior actors very panctual  ചീന ട്രോഫി സിനിമ  actors pactuality Dhyan Sreenivasan  Dhyan Sreenivasan actors punctuality  Dhyan Sreenivasan movie  cheena trophy
dhyan sreenivasan about youth actors panctuality
author img

By ETV Bharat Kerala Team

Published : Dec 15, 2023, 1:51 PM IST

സിനിമ സെറ്റിലെ കൃത്യനിഷ്‌ഠ, യുവതാരങ്ങളെ വിമർശിച്ച് ധ്യാൻ ശ്രീനിവാസൻ

എറണാകുളം: മലയാള സിനിമയിലെ യുവ താരങ്ങൾ പലരും സെറ്റിൽ കൃത്യനിഷ്‌ഠ പാലിക്കാറില്ലെന്ന വിമർശനമുയർത്തി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. അനിൽ ലാൽ സംവിധാനം ചെയ്‌ത ധ്യാന ശ്രീനിവാസൻ നായകനാക്കുന്ന ചീന ട്രോഫി (cheena trophy) എന്ന സിനിമയുടെ പ്രസ് മീറ്റിന് ഇടയാണ് ധ്യാനിന്‍റെ അഭിപ്രായപ്രകടനം (Dhyan Sreenivasan)

ധ്യാനിന്‍റെ വാക്കുകൾ: കൃത്യനിഷ്‌ഠ പാലിക്കാത്തവരോട് വീണ്ടും സിനിമകൾ ചെയ്യാൻ സംവിധായകർ പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഒരു വ്യക്തിയെ ഒരു ചിത്രത്തിനായി കാസ്റ്റ് ചെയ്യുമ്പോൾ തന്നെ അയാളുടെ സ്വഭാവം വ്യക്തമായി സംവിധായകന് അറിയാമായിരിക്കും. അയാൾ കൃത്യമായി സെറ്റിൽ വരില്ലെങ്കിലും പിന്നെയും അത്തരം അഭിനേതാക്കളെ തങ്ങളുടെ പടത്തിലേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്ന് സംവിധായകർ സ്വയം ചോദിക്കണം (actor's punctuality)

മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ സുരേഷ് ഗോപിയെ പോലെ സീനിയർ നടൻമാർ കൃത്യനിഷ്‌ഠ പാലിക്കുന്നവരാണ്. അവരെക്കുറിച്ച് ഇതുവരെ ആരും പരാതികൾ പറഞ്ഞിട്ടില്ല. ഗരുഡൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും വളരെ വൈകി ഷൂട്ടിങ് തുടർന്നാലും സുരേഷ് ഗോപി കൃത്യസമയത്ത് തന്നെ പിറ്റേന്ന് സെറ്റിൽ എത്തുമായിരുന്നു. നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫൻ പറഞ്ഞ വാക്കുകളാണ് താൻ ഇവിടെ തുറന്നു പറയുന്നത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്‍റെ ചിത്രീകരണ സമയം പലപ്പോഴും രാത്രികാലങ്ങളിൽ ആയിരുന്നു. പക്ഷേ മമ്മൂട്ടി പിറ്റേദിവസം കൃത്യസമയത്ത് സെറ്റിൽ എത്തിയിരുന്നു. ഇക്കാര്യം തന്നോട് തുറന്നു പറഞ്ഞത് നടനും കണ്ണൂർ സ്‌ക്വാഡിന്‍റെ തിരക്കഥാകൃത്തുമായ റോണി വർഗീസ് ആയിരുന്നു എന്നും ധ്യാൻ പറയുന്നു. (seniors keep punctuality)

അസിസ്റ്റന്‍റ് ഡയറക്‌ടർ ആയിരുന്ന സമയത്തെ അനുഭവങ്ങളും ധ്യാൻ പങ്കുവച്ചു. രാവിലെ അഞ്ചുമണിക്ക് സെറ്റിൽ എത്തുമായിരുന്നു. പക്ഷേ പലപ്പോഴും പല അഭിനേതാക്കളും വൈകിയാണ് സെറ്റിലെത്താറുള്ളത്. ആ സമയങ്ങളിൽ തങ്ങൾ ഒക്കെ എന്തിനാണ് ഇത്ര രാവിലെ സെറ്റിലേക്ക് എത്തുന്നത് എന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ധ്യാൻ പറഞ്ഞു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കുശേഷം' എന്ന ചിത്രത്തിൽ രാവിലെ ആറുമണിക്ക് ചിത്രീകരണം ആരംഭിക്കും എന്ന് പറഞ്ഞാൽ അങ്ങനെ സംഭവിച്ചിരിക്കും. ഒന്‍പത് മണിക്ക് മുമ്പ് രണ്ടിലധികം സീനുകളും പൂർത്തിയാക്കും. താൻ കൃത്യനിഷ്‌ഠ പാലിക്കുന്ന ഒരാളാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ സിനിമകൾ പൂർത്തിയാക്കിയ മലയാള നടൻ ഞാൻ തന്നെ. കൃത്യനിഷ്‌ഠ പാലിച്ചില്ലെങ്കിൽ അങ്ങനെ ചെയ്യുവാൻ സാധിക്കുമായിരുന്നില്ല. ആരുടെയും പേരെടുത്തു പറയുന്നില്ലെന്നും ധ്യാൻ പറഞ്ഞു.

Read Also: 'ചീനാ ട്രോഫി'യിലെ 'അയ്യത്താര' പുറത്ത് ; ശ്രദ്ധനേടി പ്രൊമോ ഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.