ETV Bharat / state

കൊച്ചിയുടെ വികസനം കേരളത്തിന് അനിവാര്യം: പി.എ.മുഹമ്മദ് റിയാസ് - essential-for-keralas-leap-forward

വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോർപറേഷനെ സർക്കാർ കാണുന്നത്. നഗരത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കും

muhammad-riyaz  പി.എ.മുഹമ്മദ് റിയാസ്  കൊച്ചിയുടെ വികസനം  കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യം  development-of-kochi  essential-for-keralas-leap-forward  ടൂറിസം
കൊച്ചിയുടെ വികസനം കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യം; പി.എ.മുഹമ്മദ് റിയാസ്
author img

By

Published : Jun 17, 2021, 7:41 PM IST

എറണാകുളം: കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത്‌, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചർച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചി നഗരത്തിന്‍റെ വികസനം കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണ്.

വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോർപറേഷനെ സർക്കാർ കാണുന്നത്. നഗരത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കും. പൊതുമരാമത്തു ടൂറിസം വകുപ്പുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും . ഫോർട്ട് കൊച്ചി ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂർത്തിയാക്കും.

കൂടാതെ ലോകോത്തര നിലവാരമുള്ള ടോയ്‌ലറ്റ്‌ സമുച്ചയം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിക്കും. ചിൽഡ്രൻസ് പാർക്കിന്‍റെ സാധ്യതകളുമായി ബന്ധപെട്ടു കൊച്ചി കോർപറേഷന്‍റെയും ടൂറിസം വകുപ്പിന്‍റെയും പ്രത്യേക യോഗം വിളിച്ചു ചേർക്കും . കൊച്ചി കോർപറേഷനും ടൂറിസം വകുപ്പുമായി ഒരുമിച്ചു എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കൊച്ചിയെ ടൂറിസം കേന്ദ്രമാക്കി മാറ്റും.

വെള്ളക്കെട്ട് പരിഹരിക്കും

കൊവിഡ് വളരെ ദോഷകരമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറഞ്ഞാലുടൻ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൂറ് ശതമാനം വാക്‌സിനേഷൻ നടപ്പിലാക്കും. ഫോർട്ട് കൊച്ചി പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് മെച്ചപ്പെടുത്തുമെന്നും തൃപ്പൂണിത്തുറ ബൈപാസ് നിർമാണവുമായി ബന്ധപെട്ട്‌ എൻഎച്ച്‌എഐയുമായി ആലോചന യോഗം ചേരുമെന്നും ഓഗസ്റ്റ് ആദ്യവാരം കുതിരാൻ തുരങ്കത്തിന്‍റെ ഒരു ഭാഗം തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സർക്കാർ അധികാരത്തിലെത്തിയ ഉടൻ പ്രത്യേക ശ്രദ്ധ നൽകാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കും . കൂടാതെ ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനതലത്തിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈയേറ്റങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ല

പൊതുമരാമത്തുവകുപ്പിന്‍റെ സ്ഥലങ്ങളിൽ സ്വകാര്യ പരസ്യ കമ്പനികൾ കൈയേറിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത് . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കും റെയിൽവേ ഓവർ ബ്രിഡ്‌ജുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കൈയേറ്റങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ല. വകുപ്പിന്‍റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്കും ജനങ്ങളുടെ സ്വത്തിനും നേരെയുള്ള കടന്നു കയറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു . കൊച്ചി കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ , ഡെപ്യൂട്ടി മേയർ കെ എ അൻസിയ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.