ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍: ആശങ്കയ്ക്ക് വിരാമമെന്ന് സമീപവാസികൾ - demolition of maradu

സമീപവാസികളുടെ ആശങ്ക പരിഹരിച്ചശേഷമേ ഫ്ലാറ്റ് പൊളിക്കൂ എന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉറപ്പ് നല്‍കി. പൊളിക്കുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നൽകുമെന്ന് സബ് കലക്ടർ അറിയിച്ചതായും സമീപവാസികൾ

മരട് ചർച്ച
author img

By

Published : Oct 3, 2019, 5:59 PM IST

Updated : Oct 3, 2019, 6:20 PM IST

എറണാകുളം: ആശങ്കകൾ പരിഹരിച്ചാകും മരട് ഫ്ലാറ്റുകൾ പൊളിക്കുകയെന്നും ഫ്ലാറ്റ് പൊളിക്കുന്നതിന് ഒരു മാസം മുമ്പ് നോട്ടീസ് നൽകുമെന്നും സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉറപ്പ് നല്‍കിയതായി സമീപവാസികള്‍. കലക്ടരുമായി നടത്തിയ ചർച്ചയിലാണ് ഇവര്‍ ആശങ്കകള്‍ പങ്കുവെച്ചത്.

ആശങ്ക പരിഹരിച്ച ശേഷമേ ഫ്ലാറ്റ് പൊളിക്കൂവെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഉറപ്പ് നല്‍കിയതായി സമീപവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഉൾപെടെയുള്ള കാര്യങ്ങള്‍ സബ് കലക്ടറുമായി പങ്കുവെച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സബ് കലക്ടർ അറിയിച്ചതായും സമീപവാസികൾ പറഞ്ഞു.

ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് അന്തിമരൂപം ആയിട്ടില്ലെന്നും കമ്പനികളുമായി ചർച്ച നടത്തിയതിനുശേഷം മാത്രമേ ഇതിൽ നടപടികൾ സ്വീകരിക്കൂവെന്നും സബ് കലക്ടർ സമീപവാസികളെ അറിയിച്ചു. പൊളിക്കുന്ന ഫ്ലാറ്റുകളുടെ അവശിഷ്ടം അഞ്ചു മീറ്റർ ചുറ്റളവിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രീതിയിലുള്ള സംവിധാനമാണ് ആലോചിക്കുന്നത്.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നഗരസഭ നൽകിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കഴിഞ്ഞദിവസം സമീപവാസികൾ പറഞ്ഞിരുന്നു. പരിസരവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടി റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്നലെ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു.

Intro:

Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗുമായി സമീപവാസികൾ ആശങ്കകൾ പങ്കുവെച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുടെ മുഴുവൻ ആശങ്കകൾ പരിഹരിച്ചതിന് ശേഷം മാത്രമേ പൊളിക്കൽ നടപടികൾ ആരംഭിക്കൂവെന്നും പൊളിക്കുന്നതിന് ഒരു മാസം മുൻപ് നോട്ടീസ് നൽകുമെന്നും സബ് കളക്ടർ അറിയിച്ചതായി സമീപവാസികൾ പറഞ്ഞു.

byte

ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് അന്തിമരൂപം ആയിട്ടില്ലെന്നും കമ്പനികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയതിനുശേഷം മാത്രമേ ഇതിൽ നടപടികൾ തുടങ്ങുകയുള്ളൂ എന്നും സബ് കളക്ടർ സമീപവാസികളെ അറിയിച്ചു.

പൊളിക്കുന്ന ഫ്ലാറ്റുകളുടെ അവശിഷ്ടം അഞ്ചു മീറ്റർ ചുറ്റളവിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രീതിയിലുള്ള സംവിധാനമാണ് അധികൃതർ ആലോചിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടി മാലിന്യങ്ങളെ സംബന്ധിച്ചുളള ആശങ്കകൾ സബ്കളക്ടറുമായി പങ്കുവെച്ചതായും കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സബ്കളക്ടർ അറിയിച്ചതായും സമീപവാസികൾ പറഞ്ഞു.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് നഗരസഭ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സമീപവാസികൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.പരിസരവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടി നെട്ടൂർ മൈത്രി റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്നലെ സമീപവാസികളെ ഉൾപ്പെടുത്തി ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു.

ETV Bharat
Kochi

Conclusion:
Last Updated : Oct 3, 2019, 6:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.