ETV Bharat / state

എലൂർ ജ്വല്ലറി മോഷണ കേസിലെ പ്രതി അതിർത്തിയിൽ പിടിയിൽ

കഴിഞ്ഞ നവംബര്‍ 15 രാത്രിയിലാണ് ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്ന് കിലോ സ്വർണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും പ്രതി മോഷ്‌ടിച്ചത്.

author img

By

Published : Dec 26, 2020, 3:36 PM IST

Elur jewelery theft case  Bangladesh  fleeing  എലൂർ ജ്വല്ലറി മോഷണ കേസ്  ബംഗ്ലാദേശിലേക്കു രക്ഷപ്പെടുന്നതിനിടെ പിടിയിൽ  എറണാകുളം
എലൂർ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നതിനിടെ പിടിയിൽ

എറണാകുളം: എലൂർ ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നതിനിടെ അതിർത്തിയിൽ വച്ച് പിടിയിലായി. ഗുജറാത്ത് സ്വദേശി ഷെയ്ഖ് ബാബ്ലൂ അടിബറണ് അറസ്റ്റിലായത്. ഏലുർ സി.ഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 15 രാത്രിയിലാണ് ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്ന് കിലോ സ്വർണ്ണവും 25 കിലോ വെള്ളി ആഭരണങ്ങളും പ്രതി മോഷ്‌ടിച്ചത്. ഗുജറാത്തിലെ സൂറത്തിൽ വിവിധ ജ്വല്ലറികളിലായി വിൽപ്പന നടത്തിയ ഒന്നേ കാൽ കിലോ സ്വർണം ഉരുക്കിയ നിലയിൽ പൊലീസ് കണ്ടെടുത്തു.

സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സൈബർ, ഫോറെൻസിക് വിദഗ്‌ധരെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കുകയും ചെയ്തിരുന്നു. ജ്യല്ലറിയിൽ സി.സി.ടി.വി ഇല്ലാതിരുന്നതിനാൽ സമീപ സ്ഥലം മുതൽ ആലുവ വരെയുള്ള നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങളും 20 ലക്ഷത്തോളം ഫോൺ കാളുകളും പരിശോധിച്ചതിൽ നിന്നാണ് സൂറത്ത് സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.