ETV Bharat / state

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

author img

By

Published : Nov 9, 2020, 12:46 PM IST

Updated : Nov 9, 2020, 1:37 PM IST

യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. നേരത്തെ എൻഐഎയും എൻഫോഴ്സ്മെന്‍റും മന്ത്രിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു  യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചത്  കോൺസുലേറ്റ് നയതന്ത്ര ചാനൽ  മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നു  മന്ത്രി കെ ടി ജലീൽ  Customs questions Minister KT Jaleel  Minister KT Jaleel questioned by customs  customs questions KT Jaleel
മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

എറണാകുളം: മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിലേക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. നികുതി ഇളവിലൂടെ കോൺസുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്‌ത് വിതരണം ചെയ്‌തത് എഫ്‌സിആർഎ നിയമങ്ങളുടെ ലംഘനമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇത്തരത്തിൽ മതഗ്രന്ഥം ഇറക്കുമതി ചെയ്‌തതിലെ മന്ത്രിയുടെ പങ്ക് സംബന്ധിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴിയെത്തിച്ച സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ മതഗ്രന്ഥം വിതരണം ചെയ്‌തിൽ ചട്ടലംഘനമുണ്ടായിട്ടുണ്ട്. ഇതിലും മന്ത്രിയുടെ പങ്കിൽ വ്യക്തത വരുത്തുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം. അതേസമയം കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരം മതഗ്രന്ഥം വിതരണത്തിന് സാഹായിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് മന്ത്രിയുടെ നിലപാട്. ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിൽ മന്ത്രിക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് കസ്റ്റംസ് നേരിട്ട് വിളിച്ച് വരുത്തി മൊഴിയെടുക്കുന്നത്. നേരത്തെ എൻഐഎയും എൻഫോഴ്സ്മെന്‍റും മന്ത്രിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, സ്വർണക്കടത്ത് കേസുകളിൽ മന്ത്രിയുടെ പങ്കായിരുന്നു രണ്ട് ഏജൻസികളും പരിശോധിച്ചത്. എന്നാൽ മന്ത്രി കെ ടി ജലീലിന്‍റെ പങ്ക് സംബന്ധിച്ച് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയെ വിട്ടയച്ചത്. സമാനമായ രീതിയിൽ കസ്റ്റംസ് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Last Updated : Nov 9, 2020, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.