ETV Bharat / state

മതഗ്രന്ഥം എത്തിച്ച വാഹന ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്തു - swapna

പാർസലുകളിൽ മതഗ്രന്ഥമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇവർ മൊഴി നൽകിയെന്നാണ് സൂചന

എറണാകുളം  eranakulam  ernakulam  kochi  costumes  kargo  uae consulate  religious book  vehicle\  driver  owner  question  gold smuggling  swapna  sandeep
മതഗ്രന്ഥം എത്തിച്ച വാഹന ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്തു
author img

By

Published : Sep 22, 2020, 12:45 AM IST

എറണാകുളം: തിരുവനന്തപുരം എയർ കാർഗോയിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് മതഗ്രന്ഥം എത്തിച്ച വാഹന ഉടമയേയും, ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്തു. പാർസലുകളിൽ മതഗ്രന്ഥമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇവർ മൊഴി നൽകിയെന്നാണ് സൂചന. അതേസമയം എൻഐഎ അന്വേഷണ ഉദ്യേഗസ്ഥൻ ഡിവൈഎസ്‌പി രാധാകൃഷ്ണ പിള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കസ്റ്റംസ് ഓഫീസിലെത്തി കൂടിക്കാഴ്ച്ച നടത്തി.

മതഗ്രന്ഥം എത്തിച്ച വാഹന ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്തു
മത ഗ്രന്ഥം കൊണ്ടു വന്ന വാഹന ഉടമ അലി, ഡ്രൈവർ സമീർ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. മതഗ്രന്ഥമടങ്ങിയ 4470 കിലോ പാർസലുകൾ ക്ലിയർ ചെയ്തു നൽകിയ കസ്റ്റംസ് ഹൗസ് ഏജൻ്റിനേയും ചോദ്യം ചെയ്യും.യുഎഇ കോൺസുലേറ്റിലെ കൂടുതൽ മലയാളി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നടപടികളും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ആരോപണ വിധേയരായ ഉന്നതരെ കസ്റ്റംസ് ചോദ്യം ചെയ്യുക.മതഗ്രന്ഥവും, ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി എത്തിച്ചതിന്‍റെ മറവിൽ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.