എറണാകുളം: കസ്റ്റംസ് ഹൗസ് കാർഗോ ക്ലിയറൻസ് അസോസിയേഷൻ നേതാവ് ഹരിരാജിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. ഹരിരാജിനെ കസ്റ്റംസ് നേരെത്തെയും ചോദ്യം ചെയ്തിരുന്നു.
സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടുന്നതിനായി ഇയാൾ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. സംഘപരിവാർ പ്രവർത്തകനായ ഹരിരാജിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണം വലിയ രാഷ്ട്രീയ ചർച്ചകൾക്കും കാരണമായിരുന്നു. സ്വർണക്കടത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചാൽ കസ്റ്റംസ് ഇയാളെ പ്രതി ചേർക്കുകയും അറസ്റ്റിലേക്ക് കടക്കുകയും ചെയ്യും.