ETV Bharat / state

കുസാറ്റ് ദുരന്തം: മരിച്ച നാല് പേരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

Cusat tech fest tragedy| കുസാറ്റിൽ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം രാവിലെ ഏഴു മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും.

Stampede death at CUSAT Kochi  CUSAT Kochi tech fest tragedy  CUSAT Kochi tech fest stampede death  Cusat tech fest tragedy four student death  Cusat tech fest tragedy post mortem  Cusat tech fest tragedy dead student post mortem  Cusat  Cusat tragedy  Cusat incident  കുസാറ്റ് ദുരന്തം  കുസാറ്റ് ദുരന്തം പോസ്റ്റ്‌മോർട്ടം  കുസാറ്റ് ദുരന്തം നാല് മരണം  കുസാറ്റ്  ടെക്ഫെസ്റ്റ്
Cusat tech fest tragedy 4 dead
author img

By ETV Bharat Kerala Team

Published : Nov 26, 2023, 6:57 AM IST

എറണാകുളം: കൊച്ചി കുസാറ്റിൽ ടെക്ഫെസ്റ്റിനിടെ ഇന്നലെയുണ്ടായ (നവംബര്‍ 25) തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെയും മൃതദേഹം ഇന്ന് (നവംബര്‍ 26) രാവിലെ ഏഴു മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശിയും വിദ്യാർഥിയുമായ ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

ഇതിൽ രണ്ട് പേരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലും മറ്റ് രണ്ടുപേരുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ചെയ്യുക. പുലർച്ചയോടെ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. വിദ്യാർഥികളുടെ മൃതദേഹം കുസാറ്റിൽ പൊതു ദർശനത്തിന് വെച്ച ശേഷമായിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക.

കുസാറ്റ് ടെക്‌ഫെസ്റ്റിലെ സംഗീത പരിപാടിക്കിടെ തിരക്കിലും പെട്ടാണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ നാൽപതിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേൽക്കും ചെയ്‌തു. പരിക്കേറ്റവരിൽ ചില വിദ്യാര്‍ഥികളുടെ ആരോഗ്യനില ഗുരുതരമാണ്.

ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്‌ത ഗായിക നിഖിത ഗാന്ധി അതിഥിയായി എത്തിയിരുന്നു. ഇവരുടെ ഗാനമേളക്കിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ്, ആസ്റ്റർ മെഡിസിറ്റി, കിൻറർ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.

പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ തിരക്ക് കൂടിയതിനാൽ പ്രവേശന വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി പേർ പുറത്ത് തടിച്ച് കൂടി നിൽക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്‌തതോടെ പുറത്ത് നിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറി.

ഇതോടെയാണ് തിക്കും തിരക്കും വര്‍ധിച്ച് അപകടമുണ്ടായത്. മുൻഭാഗത്ത് ഇരിക്കുകയായിരുന്നവരുടെ മുകളിലേക്ക് പിൻഭാഗത്ത് നിന്നും ആളുകൾ വീഴുകയും ചെയ്‌തതോടെയാണ് അപകടത്തിന്‍റെ വ്യാപ്‌തി വർധിച്ചത്. മരിച്ചവരെയും പരിക്കേറ്റവരെയും പ്രവേശിപ്പിച്ച കളമശ്ശേരി മെഡിക്കൽ കോളേജ് പരിസരം കുസാറ്റിലെ വിദ്യാർഥികളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തും.

പരിപാടിയുടെ സമാപന ദിവസം നടന്ന ഗാനമേളയിലെ തിക്കിലും തിരക്കിലും പെട്ടാണ് സംഭവമുണ്ടായത്. സംഭവത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. അടിയന്തിര മന്ത്രിസഭാ യോഗത്തിൽ ദുരന്തത്തിൽ മരണപ്പെട്ട വിദ്യാർഥികൾക്ക് അനുശോചനം രേഖപ്പെടുത്തി. ദുഃഖസൂചകമായി നവകേരള സദസിനോടനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന എല്ലാ ആഘോഷ പരിപാടികളും കലാപരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്.

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോർജും നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.