ETV Bharat / state

അമ്പത് സെന്‍റിൽ പഴവർഗങ്ങളുടെ കൃഷി; വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണനും കുടുംബവും - കോതമംഗലം

അമ്പത് സെന്‍റിൽ ചെറു നാരങ്ങ, ഓറഞ്ച്, മുസമ്പി,മിൽക്ക് ഫ്രൂട്ട്, റംബൂട്ടാൻ തുടങ്ങി കപ്പയും ചക്കയും വരെ.

Cultivation of fruits at fifty cents  അമ്പത് സെന്‍റിൽ പഴവർഗങ്ങളുടെ കൃഷി  വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണനും കുടുംബവും  എറണാകുളം  എറണാകുളം വാർത്തകൾ  ernakulam news  കോതമംഗലം  കോതമംഗലം വാർത്തകൾ
അമ്പത് സെന്‍റിൽ പഴവർഗങ്ങളുടെ കൃഷി; വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണനും കുടുംബവും
author img

By

Published : Jan 19, 2021, 12:17 AM IST

Updated : Jan 19, 2021, 4:21 AM IST

എറണാകുളം: പഴവർഗങ്ങളുടെ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ. കൃഷിയോടുള്ള താല്പര്യം കൊണ്ട് അമ്പത് സെന്‍റ് പുരയിടത്തിൽ നിരവധി ഫല വൃക്ഷങ്ങളും, പച്ചക്കറിതോട്ടവും എല്ലാം ഒരുക്കി ഒരു പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇദ്ദേഹം.

തന്‍റെ കൃഷി സ്ഥലത്ത് വിവിധയിനത്തിൽ പെട്ട പഴ വർഗ്ഗങ്ങളും,പ്ലാവുകളും പച്ചക്കറികളും ഒക്കെ നട്ട് നനച്ചു നൂറുമേനി വിളയുച്ചിരിക്കുകയാണ് എൽ ഐ സി ഏജന്‍റും ചെയർമാൻസ് ക്ലബ്‌ മെമ്പറുമായ ഗോപാലകൃഷ്ണൻ. ലാഭം പ്രതിക്ഷിച്ചല്ല മറിച്ച് ഇവയെ പരിപാലിക്കുമ്പോഴും, ഇവ കായ് ഫലങ്ങൾ കാണുമ്പോഴുമുളള മാനസിക സന്തോഷവുമാണ് തന്നെ വീണ്ടും വീണ്ടും കൃഷിയിലേക്ക് തിരിയുവാൻ പ്രേരിപ്പിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു.

അമ്പത് സെന്‍റിൽ പഴവർഗങ്ങളുടെ കൃഷി; വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണനും കുടുംബവും

ചെറു നാരങ്ങ, ഓറഞ്ച്, മുസമ്പി, ബബ്ലൂസ് നാരങ്ങ, പൂച്ചപ്പഴം, വിവിധ ഇനത്തിൽ പെട്ട ചക്കകൾ, മിൽക്ക് ഫ്രൂട്ട്, റംബൂട്ടാൻ, ബറാബ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിൽ. തന്‍റെ അമ്പത് സെന്‍റിലെ പഴം, പച്ചക്കറി കൃഷിക്ക് പുറമെ വാഴയും, കപ്പയുംവിളയുന്നുണ്ട്. കൂടാതെ റബ്ബർ, മഹാഗണി, പ്ലാവ് എന്നിവയുടെ ചെറു തോട്ടങ്ങളും.

തന്‍റെ പ്രവൃത്തികൾക്ക് എല്ലാം കൂട്ടായി ഭാര്യ പത്മിനിയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്ന് കൃഷിയെ സ്നേഹിക്കുന്ന ഈ കർഷകൻ പറയുന്നു. ഒരു പുത്തൻ കാർഷിക സംസ്കാരത്തിനാണ് ഇദ്ദേഹം ഇതിലൂടെ തുടക്കമിടുന്നത്.

Last Updated : Jan 19, 2021, 4:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.