എറണാകുളം: ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ തിരുമാറാടി സ്വദേശി ഇടപ്പറമ്പിൽ വീട്ടിൽ വിനോദിനെയാണ് (53) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. അല്ലപ്ര, ഇരിങ്ങോൾ സ്വദേശികൾ ലക്ഷങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതിക്ക് നൽകിയത്.
പിന്നീട് തുക തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. യു.കെ ആസ്ഥാനമായ ഡീൽ എഫ്.എക്‌സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തി ആയിരുന്നു തട്ടിപ്പ്. വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തി നിരവധി പേരിൽ നിന്നും പണം വാങ്ങിയിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
സമാനമായ രീതിയിൽ പാലാ, ഏറ്റുമാനൂർ, കോട്ടപ്പടി സ്റ്റേഷനുകളിലും ഇയാൾക്ക് എതിരെ കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Also Read വൻ കവർച്ചയ്‌ക്ക് പദ്ധതിയിട്ട സംഘം അറസ്റ്റില്‍: തലവനായി അന്വേഷണം