ETV Bharat / state

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; വികസന നയരേഖയിൽ മുഖ്യമന്ത്രി മറുപടി പറയും

പുതിയ സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി, കൺട്രോൾ കമ്മീഷൻ തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും

CPM state convention conclude today  CPM state convention pinarayi vijayan  sitaram yechuri cpm state conference  സിപിഎം സംസ്ഥാന സമ്മേളനം സമാപനം  സിപിഎം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ
സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
author img

By

Published : Mar 4, 2022, 10:21 AM IST

എറണാകുളം: നാല് ദിവസമായി കൊച്ചി മറൈൻ ഡ്രൈവിൽ നടന്നുവരുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിന്‍റെ ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് പിണറായി വിജയൻ ഇത് സംബന്ധിച്ച മറുപടി പറയും.

സംസ്ഥാന പൊലീസിനെതിരെയും റവന്യു വകുപ്പിനെതിരെയും പ്രതിനിധികൾ ഉന്നയിച്ച വിമർശനങ്ങളിൽ മുഖ്യമന്ത്രി നൽകുന്ന മറുപടി പ്രധാന്യമുള്ളതാണ്. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപമുൾപ്പടെയുള്ള വിഷയങ്ങളിലുള്ള പാർട്ടിയുടെ നയമാറ്റത്തെ കേന്ദ്ര നേതൃത്വം തന്നെ അംഗീകരിക്കുന്നതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വികസന നയരേഖയെ പ്രതിനിധികൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയും സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർക്കെതിരെ വിമർശനമുയർത്തിയ പ്രവർത്തന റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം തന്നെ ചർച്ച പൂർത്തിയായിരുന്നു. പുതിയ സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി, കൺട്രോൾ കമ്മീഷൻ തെരഞ്ഞെടുപ്പുകളും ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയാണ് പൊതു സമ്മേളനം നടക്കുക. 1500 പേരെയാണ് സമ്മേളന നഗരിയിൽ പ്രവേശിപ്പിക്കുക.

Also Read: യുക്രൈൻ ആണവ നിലയത്തിൽ തീപിടിത്തം; സെലൻസ്‌കിയെ വിളിച്ച് ബൈഡൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.