ETV Bharat / state

പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു: ബിനോയ് വിശ്വം

author img

By

Published : Mar 30, 2021, 3:31 PM IST

നുണ നിരന്തരം പറയുന്ന ആശയത്തിന്‍റെ വാക്താവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ബിനോയ് വിശ്വം എറണാകുളത്ത് പറഞ്ഞു

പ്രധാമന്ത്രി പച്ചക്കള്ളം പറയുന്നു; ബിനോയ് വിശ്വം

എറണാകുളം: പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വം. കേരളത്തിൽ ഇടത് - വലത് മുന്നണികൾ തമ്മിൽ ബന്ധമുണ്ടെന്നാണ് മോദി പറയുന്നത്. ഇത്രയും വലിയ നട്ടാൽ കിളിർക്കാത്ത കളവ് മോദി പറയുന്നതിൽ അദ്ഭുതമില്ല. നുണ നിരന്തരം പറയുന്ന ആശയത്തിന്‍റെ വാക്താവാണ് മോദി.

ബിജെപി രാഷ്ട്രീയത്തിന്‍റെ സാമ്പത്തിക നയം, രാഷ്ട്രീയ സമീപനം, പ്രവർത്തന ശൈലിയുൾപ്പടെ എല്ലാം വിദേശത്ത് നിന്ന് കടമെടുത്തതാണ്. ബിജെപിയുടെ ആശയം വൈദേശികമാണ്. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് ബിജെപിയെ നയിക്കുന്നത്. മോദിയും കോൺഗ്രസും ഒന്നിച്ചുയർത്തുന്ന ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ കേരളം പുറത്താക്കും. തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് അനുകൂല കാറ്റാണുള്ളത്. അതിൽ ബിജെപി - കോൺഗ്രസ് മരങ്ങളൊക്കെ കടപുഴകും. എകെ ആന്‍റണി രാഷ്ട്രീയമായി ഇതുവരെ വളർന്നിട്ടില്ല. അതിന്‍റെ സൂചനയാണ് ആന്‍റണിയുടെ പ്രസംഗം. ജോയ്സ് ജോർജിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.