ETV Bharat / state

എറണാകുളം കുഞ്ചിപ്പാറ ആദിവാസി ഊരുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

author img

By

Published : Jun 5, 2021, 5:45 PM IST

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഊരിലെ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Covid spread in Ernakulam Kunchipara tribal villages  Kunchipara tribal villages  tribal village  tribal  Covid spread  Covid  Covid 19  കൊവിഡ്  കുഞ്ചിപ്പാറ ആദിവാസി ഊര്  പൊലീസ്  ഡെപൂട്ടി തഹസിൽദാർ  വില്ലേജ് ഓഫിസർ  ആദിവാസി  ആരോഗ്യ വകുപ്പ്
എറണാകുളം കുഞ്ചിപ്പാറ ആദിവാസി ഊരുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

എറണാകുളം: എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ ആദിവാസി ഊരുകളിൽ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നു. കുഞ്ചിപാറ ആദിവാസി കുടിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സക്കായി ഡിസിസിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ ആരോഗ്യം, പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ട്രൈബൽ, തദ്ദേശ സ്ഥാപന വകുപ്പ് എന്നീ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നും രോഗം സ്ഥിരീകരിക്കുന്ന മുഴുവൻ രോഗികളെയും ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെപൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫിസർ ഉൾപ്പെടെ 10 അംഗ റവന്യു സ്പെഷ്യൽ സ്ക്വാഡ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ALSO READ: 40 വയസിന് മുകളിലുള്ളവര്‍ക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിന്‍: മുഖ്യമന്ത്രി

പൂയംകുട്ടി പുഴയിലെ ബ്ലാവന കടവിൽ നിന്നും ജങ്കാർ കടന്ന് ദുർഘടമായ വന പാതയിലൂടെ എട്ടു കിലോമീറ്ററിലധികം യാത്ര ചെയ്‌തു വേണം ആദിവാസി കുടിയിലെത്താൻ. ആരോഗ്യ വകുപ്പിന്‍റെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പോസിറ്റീവായവരെ വാഹനത്തിലെത്തിച്ചത്. തുടർന്ന് ബ്ലാവന കടവിൽ ആംബുലൻസ് എത്തിച്ചു ഇവരെ ഡിസിസികളിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.