ETV Bharat / state

കൊവിഡ് 19; കളമശ്ശേരി മെഡിക്കൽ കോളജിൽ അടിയന്തര യോഗം ചേർന്നു - കളമശ്ശേരി മെഡിക്കൽ കോളജ്

കൊച്ചി വിമാനത്താവളത്തിൽ സ്പെയിൻ, ഫ്രാൻസ്, യു.എസ് രാജ്യങ്ങളിൽ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കും.

Covid 19 kerala latest news  Covid 19 kerala  Kalamassery Medical College  Emergency meeting at Kalamassery  കൊവിഡ് 19  കേരള കൊവിഡ് 19  അടിയന്തര യോഗം  കളമശ്ശേരി മെഡിക്കൽ കോളജ്  എറണാകുളം
കൊവിഡ് 19; കളമശ്ശേരി മെഡിക്കൽ കോളജിൽ അടിയന്തര യോഗം ചേർന്നു
author img

By

Published : Mar 9, 2020, 4:50 PM IST

Updated : Mar 9, 2020, 5:07 PM IST

എറണാകുളം: കൊവിഡ് 19 പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസിന്‍റെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ അടിയന്തര യോഗം ചേർന്നു. രോഗബാധിതരെ പ്രവേശിപ്പിക്കാൻ ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് കലക്‌ടർ അറിയിച്ചു. ജില്ലയിൽ കൂടുതൽ ഐസോലേഷൻ വാർഡുകൾ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടും. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഉറപ്പാക്കും. കളമശ്ശേരി മെഡിക്കൽ കോളജിൽ അധിക ജീവനക്കാരെ നിയമിക്കും. കൊച്ചി വിമാനത്താവളത്തിൽ സ്പെയിൻ, ഫ്രാൻസ്, യു.എസ് രാജ്യങ്ങളിൽ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കും. ലക്ഷണങ്ങൾ സംശയിക്കുന്നവർ പൊതുപരിപാടികളോ, ആഘോഷങ്ങളും സ്വമേധയാ ഒഴിവാക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനിലില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ ആരോഗ്യവകുപ്പിന്‍റെ അഞ്ച് കൗണ്ടറുകളും സജ്ജമാണ്.

കൊവിഡ് 19; കളമശ്ശേരി മെഡിക്കൽ കോളജിൽ അടിയന്തര യോഗം ചേർന്നു

ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. രോഗബാധ രൂക്ഷമായ വിദേശ രാജ്യങ്ങളില്‍ നിന്ന് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണം. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. വടക്കേ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് അതാത് ആശുപത്രികള്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഐസോലേഷന്‍ സൗകര്യമില്ലാത്ത സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന്‍റെ സഹായം തേടണം. സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ശരീരസ്രവങ്ങള്‍ ശേഖരിക്കാനും പരിശോധനാ ഫലം എത്തിക്കാനുമുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കും.

നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില ദിവസവും ആരോഗ്യവകുപ്പിനെ അറിയിക്കണം. മുഖാവരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അനുബന്ധ സാധനങ്ങൾക്കും അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനാവശ്യമായ ആശുപത്രി സന്ദര്‍ശനം പൊതുജനങ്ങള്‍ ഒഴിവാക്കണം. മാളുകള്‍, തിയേറ്ററുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കലക്‌ടർ നിര്‍ദേശിച്ചു. രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടെയുള്ള മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 13 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

Last Updated : Mar 9, 2020, 5:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.