ETV Bharat / state

സൗമിനി ജെയിനെ മാറ്റണമെന്ന തര്‍ക്കം; കോൺഗ്രസിനോട് ഇടഞ്ഞ് കൗൺസിലർമാർ

author img

By

Published : Nov 24, 2019, 1:11 PM IST

സൗമിനെ ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനം വൈകാനാൻ സാധ്യത.

സൗമിനി

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെ മാറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് വീണ്ടും തിരിച്ചടി. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ഡിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശം ഒരാൾ മാത്രമാണ് അംഗീകരിച്ചത്.

മേയര്‍ സൗമിനി ജെയിനെ നീക്കുന്നതിന്‍റെ മുന്നോടിയായാണ് നാല് സ്ഥിരം സമിതി അധ്യക്ഷരോടും ശനിയാ‍ഴ്ച്ചക്കകം രാജിവെക്കാന്‍ ഡിസിസി പ്രസിഡന്‍റ് ടി. ജെ. വിനോദ് ആവശ്യപ്പെട്ടത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുവാണ് ക‍ഴിഞ്ഞ ദിവസം രാജിക്കത്ത് കൈമാറിയത്. അതേ സമയം മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. ബി. സാബു, കെ. വി. പി. കൃഷ്ണകുമാര്‍, ഗ്രേസി ജോസഫ് എന്നിവര്‍ ഡിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശം അംഗീകരിച്ച് രാജി വെക്കാൻ തയ്യാറായില്ല. നാല് പേരെ രാജിവെപ്പിച്ച് ഒരാളെ മേയറാക്കാനുള്ള തീരുമാനം സ്വീകാര്യമെല്ലെന്നാണ് ഇത് തെളിയിക്കുന്നത്. തങ്ങൾ ചുമതലയില്‍ വീ‍ഴ്ച്ച വരുത്തിയതായി വിമർശനം പോലും ഇല്ലാത്ത സാഹചര്യത്തിൽ എന്തിന് രാജി വെക്കണമെന്നതാണ് ഇവരുടെ ചോദ്യം. മേയറുടെ പേരിൽ തങ്ങളെ ബലിയാടാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഇനിയും രാജിക്ക് സമ്മര്‍ദം ചെലുത്തിയാല്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കാനാണ് സ്ഥിരം സമിതി ചെയർമാന്മാരുടെ തീരുമാനം.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്താനും കൗണ്‍സിലര്‍മാര്‍ക്ക് പദ്ധതിയുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്മാര്‍ മാറിയാല്‍ അധികാരമൊഴിയാമെന്ന മേയര്‍ സൗമിനി ജെയിന്‍റെ നിലപാടാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമുള്ള സ്ഥിരം സമിതികളില്‍ അ‍ഴിച്ചുപണി നടത്തുന്നത് അധ്യക്ഷ സ്ഥാനം നഷ്‌ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനം വൈകാനാണ് സാധ്യത.

Intro:Body:കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെ മാറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് വീണ്ടും തിരിച്ചടി. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ഡി സി സി പ്രസിഡന്‍റിന്‍റെ നിര്‍ദേശം അംഗീകരിച്ചത് ഒരാൾ മാത്രം.
മേയര്‍ സൗമിനി ജെയിനെ നീക്കുന്നതിന്‍റെ മുന്നോടിയായാണ് നാല് സ്ഥിരം സമിതി അധ്യക്ഷരോടും ശനിയാ‍ഴ്ച്ചക്കകം രാജിവെക്കാന്‍ ഡി സി സി പ്രസിഡന്‍റ് ടി ജെ വിനോദ് ആവശ്യപ്പെട്ടത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുവാണ് ക‍ഴിഞ്ഞ ദിവസം രാജിക്കത്ത് കൈമാറിയത്.അതേ സമയം മറ്റ് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ ബി സാബു,കെ വി പി കൃഷ്ണകുമാര്‍,ഗ്രേസി ജോസഫ് എന്നിവര്‍ ഡി സി സി പ്രസിഡന്‍റിന്‍റെ നിര്‍ദേശം അംഗീകരിച്ച് രാജി വെക്കാൻ തയ്യാറായില്ല.നാല് പേരെ രാജിവെപ്പിച്ച് ഒരാളെ മേയറാക്കാനുള്ള തീരുമാനം ഇവർക്ക് സ്വീകാര്യമെല്ലന്നാണ് ഇത് തെളിയിക്കുന്നത്. തങ്ങൾ ചുമതലയില്‍ വീ‍ഴ്ച്ച വരുത്തിയതായി വിമർശനം പോലും ഇല്ലാത്ത സാഹചര്യത്തിൽ എന്തിന് രാജി വെക്കണമെന്നതാണ് ഇവരുടെ ന്യായം. മേയറുടെ പേരിൽ തങ്ങളെ ബലിയാടാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായാണറിയുന്നത്. ഇനിയും രാജിക്ക് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കാനാണ് സ്ഥിരം സമിതി ചെയർമാൻമാരുടെ തീരുമാനം. കെ പി സിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്താനും ഡി സി സിയോട് ഇടഞ്ഞു നില്‍ക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് പദ്ധതിയുണ്ട്.സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ മാറിയാല്‍ അധികാരമൊഴിയാമെന്ന മേയര്‍ സൗമിനി ജെയിന്‍ന്റെ നിലപാടാണ് നേതൃത്വത്തെ വെട്ടിലാക്കിയത്.യു ഡി എഫിന് നേരിയ ഭൂരിപക്ഷം മാത്രമുള്ള സ്ഥിരം സമിതികളില്‍ അ‍ഴിച്ചുപണി നടത്തുന്നത് അധ്യക്ഷസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.ഈ സാഹചര്യത്തില്‍ സൗമിനെ ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനം വൈകാനാണ് സാധ്യത

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.