എറണാകുളം: കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയം. പെരുമ്പാവൂർ സ്വദേശിയാണ് കളമശ്ശേരി മെഡിക്കൽ കോളജിലെ പ്രത്യേക വാർഡില്‍ നിരീക്ഷണത്തിലുള്ളത്. ബിസിനസ് ആവശ്യങ്ങൾക്കായി ഇയാൾ കഴിഞ്ഞ ആഴ്‌ച ചൈനയിൽ പോയിരുന്നു. തുടർന്ന് ഈ മാസം 21നാണ് നാട്ടിൽ തിരിച്ചെത്തിയത്. മടങ്ങി വന്ന ശേഷം പനിയും ക്ഷീണവും അനുഭപ്പെട്ടതോടെ ഇയാൾ സ്വമേധയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിരീക്ഷണത്തിലുള്ള ആളുടെ ശരീര സ്രവം പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം നാളെ ലഭിച്ചേക്കും. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഒന്നുമില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം മുൻകരുതൽ എന്ന നിലയിൽ ജാഗ്രത പുലർത്താനും ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. നിപാ രോഗബാധ തടയുന്നതിന് സ്വീകരിച്ച അതേ രീതി തന്നെയാണ് കൊറോണ തടയുന്നതിന് സ്വീകരിക്കേണ്ടതെന്ന് വിദഗ്‌ദർ പറയുന്നു.
കൊറോണ വൈറസ്; എറണാകുളത്ത് ഒരാൾ നിരീക്ഷണത്തിൽ - മെഡിക്കൽ കോളജ്
കളമശ്ശേരി മെഡിക്കൽ കോളജിലെ പ്രത്യേക വാർഡിലാണ് നിരീക്ഷണത്തിൽ ഉള്ളത്
എറണാകുളം: കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയം. പെരുമ്പാവൂർ സ്വദേശിയാണ് കളമശ്ശേരി മെഡിക്കൽ കോളജിലെ പ്രത്യേക വാർഡില്‍ നിരീക്ഷണത്തിലുള്ളത്. ബിസിനസ് ആവശ്യങ്ങൾക്കായി ഇയാൾ കഴിഞ്ഞ ആഴ്‌ച ചൈനയിൽ പോയിരുന്നു. തുടർന്ന് ഈ മാസം 21നാണ് നാട്ടിൽ തിരിച്ചെത്തിയത്. മടങ്ങി വന്ന ശേഷം പനിയും ക്ഷീണവും അനുഭപ്പെട്ടതോടെ ഇയാൾ സ്വമേധയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിരീക്ഷണത്തിലുള്ള ആളുടെ ശരീര സ്രവം പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം നാളെ ലഭിച്ചേക്കും. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഒന്നുമില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം മുൻകരുതൽ എന്ന നിലയിൽ ജാഗ്രത പുലർത്താനും ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. നിപാ രോഗബാധ തടയുന്നതിന് സ്വീകരിച്ച അതേ രീതി തന്നെയാണ് കൊറോണ തടയുന്നതിന് സ്വീകരിക്കേണ്ടതെന്ന് വിദഗ്‌ദർ പറയുന്നു.
പെരുമ്പാവൂർ സ്വദേശിയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്.
ബിസിനസ് ആവശ്യങ്ങൾക്കായി ഇയാൾ കഴിഞ്ഞ ആഴ്ചയിൽ ചൈനയിൽ പോയിരുന്നു. തുടർന്ന് ഈ മാസം 21 നാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത് . മടങ്ങി വന്ന ശേഷം പനിയും ക്ഷീണവും അനുഭപ്പെട്ടതോടെ ഇയാൾ സ്വമേധയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
നിരീക്ഷണത്തിലുള്ള ആളുടെ ശരീര സ്രവം പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം നാളെ ലഭിച്ചേക്കും. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഒന്നുമില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേ സമയം മുൻകരുതൽ എന്ന നിലയിൽ ജാഗ്രത പുലർത്താനും ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. നിപാ രോഗബാധ തടയുന്നതിന് സ്വീകരിച്ച അതേ രീതി തന്നെയാണ് കൊറോണ തടയുന്നതിന് സ്വീകരിക്കേണ്ടത് എന്നാണ് വിദഗ്ദർ പറയുന്നത്
Etv Bharat
KochiConclusion: