എറണാകുളം: കൊച്ചി കപ്പൽ ശാലയിൽ നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്‍റെ രഹസ്യങ്ങൾ കരാർ ജീവനക്കാരൻ ചോർത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.(Leaking secrets of navy ship; Police strengthens investigation) നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്‍റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തിയ കേസിൽ പ്രതിയായ കരാർ ജീവനക്കാരനായി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.(Contract employee Sreenish Pookkodan in remand)
പ്രതിയായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനാണ് ഈ കേസിൽ റിമാന്‍റില്‍ കഴിയുന്നത്. കൂടുതൽ പേർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ രാജ്യസുരക്ഷയെ ഉൾപ്പടെ ബാധിക്കുന്ന ഈ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. (Country's security) കപ്പൽ ശാല നൽകിയ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതി പകർത്തിയ ദൃശ്യങ്ങൾ എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച്ച് മുതൽ ഡിസംബർ രണ്ടാം വാരം വരെയുള്ള കാലയളവിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.
ഇന്‍റലിജന്‍സ് ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫീസർ പൊലീസിൽ പരാതി നൽകിയിരുന്നു. കപ്പൽശാലയിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത ശ്രീനീഷിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെയ്സ് ബുക്ക് വഴിയാണ് ഏഞ്ചൽ പായലിനെ ശ്രീനിഷ് പരിചയപ്പെട്ടത്. ഇവരുടെ നിർദേശ പ്രകാരമാണ് ചിത്രങ്ങളെടുത്ത് അയച്ചതെന്നും ഇയാൾ പോലീസിന് മൊഴി നൽകി. സമൂഹമാധ്യമ അക്കൗണ്ട്, ഫോൺ കോളുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വളരെ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള ചാരപ്രവർത്തനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
ഔദോഗിക രഹസ്യം ചോർത്തിയെന്ന ഗുരുതരമായ കുറ്റമാണ് പ്രതിക്കെതിരെ ആരോപിക്കുന്നത്. നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്‍റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തിയെന്നും തുടർന്ന് സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്നുമാണ് ആരോപണം.കപ്പൽശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടൻ. പ്രതിക്കെതിരെ നാവികസേനയുടെ നിർമാണത്തിലുള്ള കപ്പലിന്‍റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുക്കൽ, പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന.
നേരത്തെ ഐ.എൻ.എസ് വിക്രാന്തിന്‍റെ നിർമ്മാണവേളയിൽ കപ്പലിൽ കരാർ തൊഴിലാളികൾ നടത്തിയ മോഷണത്തെ തുടർന്ന് എൻ.ഐ.എ ഉൾപ്പടെ അന്വേഷിച്ചിരുന്നു. എന്നാൽ പ്രതികളുടെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള മോഷണമാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സമാനമായ രീതിയിൽ ഈ കേസിലും കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
Also Read:അറബിക്കടലില്‍ ഹൈജാക്ക് ശ്രമം, മാള്‍ട്ട ചരക്ക് കപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവിക സേന